അല്‍ ഫുര്‍ഖാന്‍ സെന്റര്‍ ത്രൈമാസ ക്യാമ്പയിന്‍ അവലോകന സംഗമം സംഘടിപ്പിച്ചു

Web Desk
2 Min Read

മനാമ: അല്‍ ഫുര്‍ഖാന്‍ സെന്റര്‍ നടത്തിവരുന്ന ത്രൈമാസ ക്യാമ്പയിന്റെ അവലോകന സംഗമം സംഘടിപ്പിച്ചു. അല്‍ ഫുര്‍ഖാന്‍ സെന്റര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹി അവലോകന പ്രഭാഷണം നടത്തി.

city exchange

ഐ എസ് എം സംസ്ഥാന വ്യാപകമായി ‘മുഹമ്മദ് നബി (സ): മാനവ മൂല്യങ്ങളുടെ നേര്‍സാക്ഷ്യം’ എന്ന പ്രമേയത്തില്‍ നടത്തിവരുന്ന പ്രബോധന പരിപാടികളുടെ ഭാഗമായാണ് അല്‍ ഫുര്‍ഖാന്‍ സെന്റര്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. കുടുംബ സംഗമങ്ങള്‍, ഉദ്‌ബോധന പ്രഭാഷണങ്ങള്‍, സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍, ഡിജിറ്റല്‍ മീഡിയ പ്രചാരണങ്ങള്‍, വിദ്യാര്‍ഥി സംഗമം തുടങ്ങിയ വിവിധ പരിപാടികള്‍ ക്യാമ്പയിന്റെ ഭാഗമായി നടന്നു വരുന്നു.

കഴിഞ്ഞ മാസം ആരംഭിച്ച ക്യാമ്പയിന്‍ ബഹ്റൈന്‍ മുന്‍ പാര്‍ലമെന്റ് അംഗവും പ്രഭാഷകനുമായ ഡോ. ഈസാ ജാസിം അല്‍ മുതവ്വയാണ് ഉദ്ഘാടനം ചെയ്തത്. പ്രമുഖ പ്രഭാഷകനും ഗ്രന്ഥകാരനുമായ എം എം അക്ബര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചിരുന്നു.

അല്‍ ഫുര്‍ഖാന്‍ സെന്റര്‍ നടത്തിവരുന്ന ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും ശ്ലാഘനീയവുമാണെന്ന് അവലോകന പ്രഭാഷണത്തില്‍ ഷുക്കൂര്‍ സ്വലാഹി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ബഹ്റൈനിലാണ് കാംപെയിന്‍ ആദ്യം തുടങ്ങിയതെന്ന് അദ്ദേഹം അറിയിച്ചു. ഇസ്ലാമിക പ്രബോധനം ഓരോ മുസ്ലിമിന്റെയും നിര്‍ബന്ധ ബാധ്യതയാണെന്നും കഴിവനുസരിച്ച് അത് നിര്‍വ്വഹിക്കാന്‍ എല്ലാ വിശ്വാസികളും ബാധ്യസ്ഥരാണെന്നും അദ്ദേഹം ഉണര്‍ത്തി.

- Advertisement -
Ad image

പരിപാടിയില്‍ അല്‍ ഫുര്‍ഖാന്‍ സെന്റര്‍ മലയാള വിഭാഗം പ്രസിഡന്റ് സൈഫുല്ല ഖാസിം അധ്യക്ഷത വഹിച്ചു. എം എസ് എം ജനറല്‍ സെക്രട്ടറി ജംഷീദ് സുല്ലമി ആശംസാ പ്രസംഗവും ഷെയ്ഖ് സ്വലാഹുദ്ദീന്‍ അയ്യൂബി ചുഴലി ഉദ്‌ബോധനവും നടത്തി. ജനറല്‍ സെക്രട്ടറി മനാഫ് കബീര്‍ സ്വാഗതവും ഹിഷാം കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു.

മൂസാ സുല്ലമി, ഷറഫുദ്ദീന്‍ അടൂര്‍, ബഷീര്‍ മദനി, ബാസില്‍ സ്വലാഹി, മാഹിന്‍ കൊയിലാണ്ടി, മുജീബ് റഹ്മാന്‍ എടച്ചേരി, മുഹമ്മദ് ശാനിദ്, യൂസഫ് കെ പി, മുബാറക് വി കെ, അബ്ദുല്‍ ബാസിത്, അസ്ജദ് കല്ലായി, മുസ്ഫിര്‍, നസീഫ്, ആഷിക്, ആരിഫ്, ആദില്‍, സമീല്‍ യൂസഫ്, യൂനുസ്, സബീല യൂസഫ്, സജ്ല മുബാറക് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!