
ദോഹ: മണി എക്സ്ചേഞ്ച് ശൃംഖലയായ അല്‍സമാന്‍ എക്സ്ചേഞ്ചിന്റെ 11-ാമത് ബ്രാഞ്ച് ബിര്‍കത്ത് അല്‍ അവാമീറില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്ട്രീറ്റ് നമ്പര്‍ 3084ല്‍ ബില്‍ഡിങ് നമ്പര്‍ 150ല്‍ പ്രവര്‍ത്തനമാരംഭിച്ച പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം അല്‍സമാന്‍ ജനറല്‍ മാനേജര്‍ അന്‍വര്‍ നിര്‍വഹിച്ചു.


ബിര്‍ക്കത്ത് അല്‍ അവാമീര്‍ പ്രദേശത്തെ ആദ്യത്തെ എക്സ്ചേഞ്ചാണ് ഇതെന്ന് അല്‍സമാന്‍ മാനേജ്മെന്റ് വ്യക്തമാക്കി. ഏറ്റവും മികച്ച റേറ്റും സേവനവുമാണ് അല്സമാന്റെ പ്രത്യേകതയെന്ന് ജനറല്‍ മാനേജര്‍ അന്‍വര്‍ പറഞ്ഞു.


ശനി മുതല്‍ വ്യാഴം വരെ രാവിലെ ഏഴര മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ടര വരെയും വൈകിട്ട് നാലര മുതല്‍ രാത്രി ഒന്‍പതര വരെയുമാണ് പ്രവര്‍ത്തി സമയം. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് മൂന്നു മുതല്‍ രാത്രി പത്തര വരെ പ്രവര്‍ത്തിക്കും.


