അലൈവ് സമഗ്ര വിദ്യാഭ്യാസ പദ്ധതി അനുമോദനം 21ന്

Web Desk
1 Min Read

ആലുവ: ആലുവ നിയോജക മണ്ഡലത്തിലെ വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിന് അന്‍വര്‍ സാദത്ത് എം എല്‍ എ നടപ്പിലാക്കിയ അലൈവ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ അധ്യയന വര്‍ഷം എസ് എസ് എല്‍ സി, സി ബി എസ് ഇ പത്ത് പന്ത്രണ്ട് ക്ലാസുകള്‍, ഐ സി എസ് ഇ, ഐ എസ് ഇ തലങ്ങളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, എ വണ്‍ നേടിയ വിദ്യാര്‍ഥികളേയും മറ്റു റാങ്ക് ജേതാക്കളേയും 100 ശതമാനം വിജയം നേടിയ സ്‌കൂളുകളേയും അനുമോദിക്കുന്നു.

city exchange

ഒക്ടോബര്‍ 21 രാവിലെ 10 മണിക്ക് ആലുവ മഹാത്മാഗാന്ധി ടൗണ്‍ ഹാളില്‍ അന്‍വര്‍ സാദത്ത് എം എല്‍ എയുടെ അധ്യക്ഷതയില്‍ സംഘടിപ്പിക്കുന്ന പ്രതിഭാ സംഗമത്തിന്റേയും മെറിറ്റ് അവാര്‍ഡിന്റേയും ഉദ്ഘാടനം സിനിമാതാരം കീര്‍ത്തി സുരേഷ് നിര്‍വ്വഹിക്കുന്നു.

ബെന്നി ബഹനാന്‍ എം പി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ വിദേശഭാഷാ വിഭാഗത്തില്‍ ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച ‘2018’ ചിത്രത്തിന്റെ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിനെ ആദരിക്കും. മറ്റു ജനപ്രതിനിധികളും സാമൂഹിക സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും.

അവാര്‍ഡുകള്‍ ഏറ്റുവാങ്ങുവാനുള്ള കുട്ടികള്‍ രാവിലെ ഒന്‍പത് മണിക്ക് എത്തി രജിസ്ട്രേഷന്‍ നടത്തണം.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!