

കോഴിക്കോട്: നവ ദമ്പതികള്‍ക്കും ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്നവര്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് മോം ക്ലിനിക്കുമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രി. മിംസില്‍ നടന്ന ചടങ്ങില്‍ സീരിയല്‍ താരവും അവതാരകയുമായ അശ്വതി ശ്രീകാന്ത് ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

കുഞ്ഞിനായി ശ്രമിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഒരുക്കേണ്ട സൗകര്യങ്ങള്‍, അവലംബിക്കേണ്ട ഭക്ഷണ ക്രമം, മികച്ച ഗര്‍ഭധാരണത്തിനും ആരോഗ്യമുള്ള കുഞ്ഞിനുമായി എന്തെല്ലാം ചെയ്യണം മുതലായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ക്ലിനിക്കില്‍ ലഭ്യമാകും. സ്ത്രീകളുടെ വന്ധ്യതക്ക് കാരണമാകുന്ന ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, തൈറോയ്ഡ്, പിറ്റിയൂറ്ററി ഗ്രന്ഥികളുടെ പ്രവര്‍ത്തനങ്ങളിലെ കുഴപ്പം ഒഴിവാക്കുക, ഗര്‍ഭപാത്രത്തിലെ മുഴ, ഫെലോപ്യന്‍ നാളികളിലെ തടസം മുതലായവ നീക്കം ചെയ്യുന്നതിനുള്ള ചികിത്സ, പി സി ഓ ഡിക്കുള്ള പരിഹാരം തുടങ്ങിയ സേവനങ്ങളും ആസ്റ്റര്‍ മോം ക്ലിനിക്കില്‍ ലഭിക്കും.

ആസ്റ്റര്‍ മിംസിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. റഷീദ ബീഗം, ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ടി നാസര്‍, ഗൈനക്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. കെ ഗീത, ഡോ. ഇ എം മുംതാസ്, ഡോ പി സിന്ധു, ഡോ. ഉമാ രാധേഷ്, കണ്‍സള്‍ട്ടന്‍് ഡോ. ആമിന ബീവി, ഡോ. മിനി, പത്തോളജിസ്റ്റ് ഡോ. ലില്ലി, ഓപ്പറേഷന്‍സ് വിഭാഗം അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഡോ. പ്രവിത എസ് അഞ്ചാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആസ്റ്റര്‍ മോം ക്ലിനിക്കിന്റെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് 8157886111 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

