മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ (കെ പി എ ക്യു) റിയാദ മെഡിക്കല്‍ സെന്ററുമായി ചേര്‍ന്നു അംഗങ്ങള്‍ക്ക് ജീവിത ശൈലി രോഗ നിര്‍ണയ ക്യാംപ് സംഘടിപ്പിച്ചു.

city exchange

ക്യാംപിന്റെ ഔപചാരികമായ ഉദ്ഘാടനം ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ നിര്‍വഹിച്ചു. ചടങ്ങില്‍ കെ പി എ ക്യു പ്രസിഡന്റ് അബ്ദുല്‍ റഹീം അധ്യക്ഷത വഹിച്ചു. കെ പി എ ക്യു ഭാരവാഹികളായ ഭരതാനന്ദ്, ഷമീര്‍, അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍സലാം എന്നിവര്‍ സംസാരിച്ചു.

ക്യാംപില്‍ പങ്കെടുത്തവര്‍ക്ക് റിയാദ മെഡിക്കല്‍ സെന്റര്‍ പ്രത്യേക ഡിസ്‌കൗണ്ട് പ്രിവിലേജ് കാര്‍ഡ് നല്‍കി. കാര്‍ഡിന്റെ പ്രകാശനം റിയാദ മെഡിക്കല്‍ സെന്റര്‍ മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ നിര്‍വഹിച്ചു.

- Advertisement -
Ad image

‘ആരോഗ്യവും ജീവിത ശൈലി രോഗങ്ങളും’ എന്ന വിഷയത്തില്‍ റിയാദ മെഡിക്കല്‍ സെന്റര്‍ ജനറല്‍ ഫിസിഷ്യന്‍ ഡോ. മുബീന കുനിയില്‍ സംസാരിച്ചു. ക്യാംപിനോടനുബന്ധിച്ച് കെ പി എ ക്യു അംഗങ്ങള്‍ക്ക് രക്ത പരിശോധന, കാഴ്ച പരിശോധന, കൂടാതെ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സൗജന്യ കണ്‍സള്‍ട്ടേഷനും ഒരുക്കി.

Share This Article
Leave a Comment
error: Content is protected !!