ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ച് ഇന്‍കാസ്

Web Desk
1 Min Read

ദോഹ: ലോകം കണ്ട ശക്തയായ ഭരണാധികാരികളില്‍ ഒരാളും ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ നാല്‍പതാമത് രക്തസാക്ഷിത്വ ദിനം ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു.

city exchange

ഐ സി സി കൊച്ചി ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് വി എസ് അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഇന്‍കാസ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെകൂറ്റ് ഉദ്ഘാടനം ചെയ്തു.

ഇന്ത്യയുടെ മതേതരത്വവും അഖണ്ഡതയും സംരക്ഷിക്കാന്‍ രക്തസാക്ഷിയാവേണ്ടി വന്ന ധീരയായ ഭരണാധികാരായായിരുന്നു ഇന്ദിരാ പ്രയദര്‍ശിനി എന്ന് അദ്ദേഹം അനുസ്മരിച്ചു. അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ അബ്രഹാം കെ ജോസഫ്, അഹദ് മുബാറക്, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സി താജുദ്ധീന്‍, ബഷീര്‍ തുവാരിക്കല്‍, ഷിബു സുകുമാരന്‍, അബ്ദുല്‍ മജിജ് സി എ, അശ്‌റഫ് നന്നംമുക്ക്, ശമീര്‍ പുന്നൂരാന്‍, മുനീര്‍ പള്ളിക്കല്‍, ദീപക് സി ജെ, അര്‍ച്ചന സജി തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!