ഐഫാഖ് ലോക ഫാര്‍മസിസ്റ്റ് ദിനം ആഘോഷിച്ചു

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഖത്തര്‍ (ഐഫാഖ്) ഷെറട്ടണ്‍ ഗ്രാന്‍ഡ് ദോഹ റിസോര്‍ട്ട് ആന്റ് കണ്‍വെന്‍ഷന്‍ ഹോട്ടലില്‍ ലോക ഫാര്‍മസിസ്റ്റ് ദിനം ആഘോഷിച്ചു.

city exchange

ലോകാരോഗ്യത്തില്‍ ഫാര്‍മസിസ്റ്റുകളുടെ അനിവാര്യമായ സംഭാവനകളെ മുന്‍നിര്‍ത്തി സംഘടിപ്പിച്ച ആഘോഷത്തിന് ‘ഫാര്‍മസിസ്റ്റുകള്‍: ലോകാരോഗ്യ ആവശ്യങ്ങള്‍ നിറവേറ്റല്‍’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.

ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ മുഖ്യാതിഥിയായിരുന്നു. ഖത്തറിലെ ഇന്ത്യന്‍ ഫാര്‍മസിസ്റ്റുകളുടെ സംഭാവനകളെ അംഗീകരിച്ച് അവര്‍ക്ക് അര്‍ഹമായ അവസരങ്ങളും സഹായങ്ങളും നല്‍കുന്നതില്‍ ഖത്തറിന് നന്ദി പറഞ്ഞു ആരോഗ്യ രംഗത്ത് ഊര്‍ജ്ജസ്വലവും സഹകരണപരവുമായ അന്തരീക്ഷം വളര്‍ത്തിയെടുക്കാന്‍ കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

ഐഫാഖ് പ്രസിഡന്റ് അശ്റഫ് കെ പി അധ്യക്ഷത വഹിച്ചു. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ഫാര്‍മസിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മൊസ അല്‍ഹൈല്‍ പ്രധാന പ്രഭാഷണം നടത്തി. ഫാര്‍മസി അനിവാര്യമായ തൊഴില്‍ എന്ന നിലയില്‍ പ്രോത്സാഹിപ്പിക്കാന്‍ ഐഫാഖിന്റെ ശ്രമങ്ങള്‍ ശ്രദ്ധേയമാണെന്ന് അഭിപ്രായപ്പെട്ടു. എല്ലാ രോഗികള്‍ക്കും ഫാര്‍മസ്യൂട്ടിക്കല്‍ പരിചരണം അനിവാര്യമാണെന്നും ഐഫാഖ് ഫാര്‍മസിസ്റ്റുകളുടെ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ വേണ്ടി നടത്തുന്ന എല്ലാ പരിശീലനങ്ങള്‍ക്കും വിദ്യാഭ്യാസ സംരംഭങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണയും അറിയിച്ചു. ഇതുവഴി ഖത്തറിലെ ആരോഗ്യ മേഖല മെച്ചപ്പെടുന്നതാണെന്നും ഡോ. അല്‍ ഹൈല്‍ പറഞ്ഞു.

- Advertisement -
Ad image

ഫാര്‍മസിസ്റ്റുകളും രോഗികളും തമ്മിലുള്ള ആശയവിനിമയങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഐഫാക് അക്കാഡമിക് ടീം റോള്‍ പ്ലേ അവതരിപ്പിച്ചു.

ഖത്തറിലെ വിവിധ ഇന്ത്യന്‍ കമ്മ്യൂണിറ്റി സംഘടനകളുടെ പ്രതിനിധികളായ ഹിഷാം അബ്ദുല്‍റഹീം, ഷാനവാസ് ബാവ, ഡോ. പി വി അബ്ദുല്‍റൗഫ്, എച്ച് എം സി ഫാര്‍മസിയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. വെസ്സം എല്‍കസ്സിം, ഖത്തര്‍ സര്‍വകലാശാലയിലെ ഫാര്‍മസി പ്രാക്ടീഷണര്‍ പ്രൊഫസര്‍ സഹീര്‍ ബാബര്‍, സ്റ്റാഡ ഫാര്‍മസ്യൂട്ടിക്കല്‍ പ്രതിനിധിയായ കരീം അല്‍ഖാറമാനി, ഐഫാക് വൈസ് പ്രസിഡന്റും പ്രോഗ്രാം കണ്‍വീനറുമായ ഡോ. ബിന്നി തോമസ്, ജനറല്‍ സെക്രട്ടറി സുഹൈല്‍ കൊന്നക്കോട്, ഐഫാഖ് സെക്രട്ടറി മുഹമ്മദ് ഉമര്‍ ഫാറൂഖ് എന്നിവര്‍ പ്രസംഗിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!