മണി ദേവാലയത്തിന്റെ വാര്‍ഷികവും ഓണാഘോഷവും

Web Desk
1 Min Read

തിരുവനന്തപുരം: കലാഭവന്‍മണി സേവനസമിതി ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘മണിദേവാലയം’ വൃദ്ധസദനത്തിന്റെ രണ്ടാം വാര്‍ഷികവും ഓണാഘോഷവും ‘മണി അക്ഷരവീടി’ന്റെ ഉദ്ഘാടനവും നടന്നു.

city exchange

സാംസ്‌കാരിക സമ്മേളനം ഒ എസ് അംബിക എം എല്‍ എയും മണി അക്ഷരവീടിന്റെ ഉദ്ഘാടനം വി ശശി എം എല്‍ എയും ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്ര, സീരിയല്‍ താരം ജീജാ സുരേന്ദ്രനും നിര്‍വഹിച്ചു.

എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് അനുമോദനം, ക്യാന്‍സര്‍ രോഗികള്‍ക്ക് ധനസഹായം, ഓണക്കിറ്റ് വിതരണം, സമ്മാനദാനം എന്നിവയും നടന്നു. കലാഭവന്‍ മണി സേവന സമിതി ചെയര്‍മാന്‍ അജില്‍ മണിമുത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് തിരുമേനി, എഴുത്തുകാരനും ഇന്ത്യാന പബ്ലിക് സ്‌കൂള്‍ ചെയര്‍മാനുമായ എന്‍ പി സുദര്‍ശനന്‍, മണികണ്ഠന്‍, സാബു നീലകണ്ഠന്‍ നായര്‍, സത്യന്‍ ടോള്‍മുക്ക്, സമിതി ട്രഷറര്‍ ഷൈന്‍രാജ് ആറ്റിങ്ങല്‍, രഞ്ജിത്ത് ആറ്റിങ്ങല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

- Advertisement -
Ad image

മണിനാദം അവതരിപ്പിച്ച ‘നിറവാട്ടം’ നാടന്‍ പാട്ട് ആലാപനവും
ഉണ്ടായിരുന്നു.

Share This Article
Leave a Comment
error: Content is protected !!