മമ്മൂട്ടി, മോഹന്‍ലാല്‍ ഹിറ്റ് ചിത്രങ്ങളിലെ ബാലതാരം നായകന്‍; ‘വെള്ളരിക്കാപ്പട്ടണം’ 23ന് തിയേറ്ററുകളില്‍

Web Desk
2 Min Read

കൊച്ചി: മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പളുങ്ക്, ഭ്രമരം, മായാവി, ചോട്ടാ മുംബൈ എന്നിവയില്‍ ബാലതാരമായി വേഷമിട്ട ടോണി സിജിമോന്‍ നായകനാവുന്ന വെള്ളരിക്കാപ്പട്ടണം 23ന് റീലിസ് ചെയ്യും. മംഗലശ്ശേരി മൂവീസിന്റെ ബാനറില്‍ മോഹന്‍ കെ കുറുപ്പ് നിര്‍മ്മിച്ച് നവാഗത സംവിധായകന്‍ മനീഷ് കുറുപ്പാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

city exchange

ഒരു കാലത്ത് മലയാളികളുടെ പ്രിയ ബാലതാരമായിരുന്ന ടോണി സിജിമോന്‍ ഈ ചിത്രത്തിലുടെ നായകനാവുകയാണ്. ഏറെ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രമേയമാണ് വെള്ളരിക്കാപ്പട്ടണത്തിന്റേത്. അത്തരമൊരു പോസിറ്റീവ് ചിന്തയൊരുക്കുന്ന ചിത്രത്തിലൂടെ നായകനിരയിലേക്ക് എത്തുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ടോണി സിജിമോന്‍ പറഞ്ഞു.

ഒന്നിനോടും താല്പര്യമില്ലാതെ അലസമായി ജീവിതം തള്ളിനീക്കുന്ന പുത്തന്‍ തലമുറയ്ക്ക് ദിശാബോധം നല്‍കുന്ന സിനിമയാണ് വെള്ളരിക്കാപ്പട്ടണം. നമുക്ക് ചുറ്റുമുള്ള ജീവിത സാധ്യതകളെ പ്രയോജനപ്പെടുത്തി മുന്നേറിയാല്‍ ഏതൊരു പരാജിതന്റേയും ജീവിതം വിജയിക്കുമെന്നാണ് ഈ ചിത്രം സൂചിപ്പിക്കുന്നത്. പളുങ്ക്, മാടമ്പി, ചോട്ടാമുംബൈ, മായാവി, ഹലോ, ഭ്രമരം തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായാണ് ടോണി സിജിമോന്‍ സിനിമയിലേക്കെത്തുന്നത്. ഈ ചിത്രങ്ങളിലെല്ലാം ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു ടോണിയുടേത്. ചാനല്‍ ഷോകളില്‍ ബാലതാരമായി തിളങ്ങിയ ഈ കൊച്ചുമിടുക്കനെ മമ്മൂട്ടി ചിത്രമായ പളുങ്കിലൂടെ സംവിധായകന്‍ ബ്ലെസിയാണ് ബിഗ്‌സ്‌ക്രീനിലേക്ക് കൊണ്ടുവന്നത്. പിന്നീട് ഹിറ്റ് ചിത്രങ്ങളിലൊക്കെ ബാലതാരമായി തിളങ്ങി. എഞ്ചിനീയറിംഗ് ബിരുദം നേടിയ ടോണി ഇപ്പോള്‍ തിരുവനന്തപുരം ഇന്‍ഫോസിസില്‍ ജോലി ചെയ്യുകയാണ്.

- Advertisement -
Ad image

വെള്ളരിക്കാപ്പട്ടണത്തിലൂടെ മുന്‍മന്ത്രിമാരായ കെ കെ ശൈലജയും വി എസ് സുനില്‍കുമാറും ആദ്യമായി വെള്ളിത്തിരയിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. യുവനടിമാരായ ജാന്‍വി ബൈജുവും ഗൗരി ഗോപികയുമാണ് നായികമാര്‍. ചിത്രത്തിലെ ഗാനങ്ങള്‍ കെ ജയകുമാറും സംവിധായകന്‍ മനീഷ് കുറുപ്പുമാണ് രചിച്ചത്.

അഭിനേതാക്കള്‍- ടോണി സിജിമോന്‍, ജാന്‍വി ബൈജു, ഗൗരി ഗോപിക, ബിജു സോപാനം, ജയന്‍ ചേര്‍ത്തല, എം ആര്‍ ‘ഗോപകുമാര്‍, കൊച്ചുപ്രേമന്‍, ആല്‍ബര്‍ട്ട് അലക്‌സ്, ടോം ജേക്കബ്, ജയകുമാര്‍, ആദര്‍ശ് ചിറ്റാര്‍, ദീപു നാവായിക്കുളം, കവിത, മഞ്ജു പുനലൂര്‍, അജയ് വിഷ്ണു, മാസ്റ്റര്‍ സൂരജ്, മാസ്റ്റര്‍ അഭിനന്ദ്, മാസ്റ്റര്‍ അഭിനവ്. ബാനര്‍- മംഗലശ്ശേരില്‍ മൂവീസ്, സംവിധാനം- മനീഷ് കുറുപ്പ്, നിര്‍മ്മാണം- മോഹന്‍ കെ കുറുപ്പ്, ക്യാമറ- ധനപാല്‍, സംഗീതം- ശ്രീജിത്ത് ഇടവന. പി ആര്‍ ഒ – പി ആര്‍ സുമേരന്‍.

Share This Article
Leave a Comment
error: Content is protected !!