

കൊച്ചി: ലോകാരോഗ്യ സംഘടനയുടെ കോളറ നിയന്ത്രണ പദ്ധതിയുടെ തുടര്‍ച്ചയായി ലോകത്തിലെ ഏക കോളറാ പ്രതിരോധ തുള്ളിമരുന്നായ യൂവിക്കോള്‍ പ്ലസ് രാജ്യത്തെത്തിക്കുന്നു. ഇതിനായി യൂവിക്കോള്‍-പ്ലസ് ഓറല്‍ കോളറ വാക്സിന്‍ യൂബയോളജിക്സുമായി ടെക്ക്ഇന്‍വെന്‍ഷന്‍ ലൈഫ്കെയര്‍ ധാരണയിലെത്തി. കുറഞ്ഞ സാന്ദ്രതയിലുള്ള പോളിഎഥിലിന്‍ യൂനിഡോസ് പാക്കുകളായാണ് വാക്സിന്‍ ഇന്ത്യയില്‍ വിതരണം ചെയ്യുക.

നിലവിലെ രീതിയനുസരിച്ച് ഗ്ലാസ് കണ്ടയ്നറുകള്‍ പൊട്ടിപ്പോകാനുള്ള സാധ്യത, ശേഖരണം, ഗതാഗതം, വിതരണം, മാലിന്യസംസ്‌ക്കരണം തുടങ്ങിയവയിലെല്ലാം പോളിഎഥിലിന്‍ പാക്കുകള്‍ കൂടുതല്‍ സുരക്ഷിതവും സൗകര്യവുമാണ്. നീണ്ടകാലത്തെ കോളറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുശേഷവും ലോകത്ത് വിവിധയിടങ്ങളില്‍ രോഗത്തിന്റെ പുനരാഗമനവും ആകെയുള്ള രണ്ടു വാക്സിനുകളില്‍ ഒരെണ്ണം നിര്‍ത്തിയതും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ആയിരം പേരില്‍ 1.64 പേര്‍ക്കെന്ന അനുപാതവുമായി ഇന്ത്യ കോളറ സാന്നിധ്യമുള്ള രാജ്യങ്ങളില്‍ മുന്‍പന്തിയിലുണ്ട്. രാജ്യത്തെ 40 കോടി പേര്‍ കോളറ അപകടസാധ്യതയലുള്ളപ്പോള്‍ ഇതില്‍ മൂന്ന് ശതമാനം പേര്‍ മരണപ്പെടുന്നു എന്നാണ് കണക്ക്. ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ ‘കോളറ വിപാടനം; 2030ലേക്കുള്ള വഴിയടയാളം’ പദ്ധതിയുടെ ഭാഗമാവാന്‍ തീരുമാനിച്ചതെന്ന് ടെക്ക്ഇന്‍വെന്‍ഷന്‍ സ്ഥാപകനും സി ഇ ഒയുമായി സൈദ് അഹമ്മദ് പറഞ്ഞു.
