അസ്ഫാക് ആലത്തിനെതിരെ കുറ്റം തെളിഞ്ഞ്ത് സ്വാഗതാര്‍ഹമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ

Web Desk
1 Min Read

ആലുവ: അഞ്ചു വയസ്സുകാരി ബാലികയെ ക്രൂരമായി പീഡിപ്പിച്ച് കൊല ചെയ്ത പ്രതി അസ്ഫാക് ആലത്തിനെതിരെ ചുമത്തിയ 16 കുറ്റങ്ങളും സംശയാതീതമായി തെളിഞ്ഞെന്നും പ്രതി കുറ്റക്കാരനാണെന്നും വന്ന കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.

city exchange

കേസിന്റെ അന്വേഷണം 100 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച ആലുവ റൂറല്‍ എസ് പി വിവേക് കുമാറിനേയും മറ്റു പൊലീസ് ഉദ്യോഗസ്ഥരെയും കോടതിയില്‍ കേസ് അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ വാദിച്ച് പ്രതി കുറ്റക്കാരനാണെന്ന് തെളിയിച്ച സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മോഹന്‍ രാജിനേയും അനുമോദിക്കുന്നതായി എം എല്‍ എ അറിയിച്ചു.

പ്രതി അസ്ഫാക് ആലത്തിന് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ ലഭിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.

- Advertisement -
Ad image

സൗകര്യപ്രദമായ മറ്റൊരു വാടക വീട്ടില്‍ എം എല്‍ എ മാറ്റി താമസിപ്പിച്ചിരിക്കുന്ന ബാലികയുടെ മാതാപിതാക്കളെ വിധി വന്നയുടന്‍ എം എല്‍ എ സന്ദര്‍ശിച്ചു. ചൂര്‍ണ്ണിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, തായ്ക്കാട്ടുകര സൊസൈറ്റി ബാങ്ക് പ്രസിഡന്റ് കെ കെ ജമാല്‍, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്, മെമ്പര്‍ ലൈല അബ്ദുല്‍ ഖാദര്‍, നസീര്‍ ചൂര്‍ണ്ണിക്കര എന്നിവരും എം എല്‍ എയുടെ കൂടെ ഉണ്ടാരുന്നു.

Share This Article
Leave a Comment
error: Content is protected !!