അന്‍വര്‍ സാദത്ത് എം എല്‍ എ രാമചന്ദ്രന്റെ വീട് സന്ദര്‍ശിച്ചു

Web Desk
1 Min Read

ആലുവ: പഹല്‍ഗാമില്‍ ഭീകരവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ വീട് അന്‍വര്‍ സാദത്ത് എം എല്‍ എ സന്ദര്‍ശിച്ചു.

city exchange

ജനതയെ അസ്ഥിരപ്പെടുത്തി വിപത്തു അഴിച്ചു വിട്ടുള്ള പൈശാചികതക്ക് പിന്നില്‍ പാകിസ്ഥാന്‍ ഭരണാധികാരികളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന തീവ്രവാദികളെ യാതൊരു വിട്ടു വീഴ്ച ചെയ്യാതെ അടിച്ചമര്‍ത്തുക തന്നെ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നേര്‍ക്കു നേര്‍ നമ്മുടെ രാജ്യത്തോട് ഏറ്റുമുട്ടിയാല്‍ ഒരു നിമിഷം പോലും പിടിച്ചു നില്‍ക്കാന്‍ ഈ ഭീരുകള്‍ക്ക് കഴിയില്ല. രാജ്യത്തിന്റെ പരമാധികാരത്തിലേക്ക് കടന്ന് കയറാന്‍ ആരെയും അനുവദിക്കരുത്. ഇത്തരം ഭീകര വാദികളെ തുരത്താന്‍ രാജ്യം ഒറ്റക്കെട്ടായി നിന്ന് പോരാടണം.

ഇവിടെ കൊല ചെയ്യപ്പെട്ടവര്‍ രാജ്യത്തിന്റെ ശത്രുക്കളുടെ തോക്കിനു ഇരയായവരാണ്. ഈ ജീവനുകള്‍ പൊലിഞ്ഞത് നമ്മുടെ രാജ്യത്തിനു വേണ്ടിയാണ്. വീരമൃത്യുവായി കണ്ട് രാജ്യം പരമോന്നത ബഹുമതി നല്‍കി ആദരിക്കണമെന്നും അന്‍വര്‍ സാദത്ത് എം എല്‍ എ ആവശ്യപ്പെട്ടു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!