

കോഴിക്കോട്: പ്രമുഖ ടാക്‌സ് പ്രൊഫഷണല്‍ കൂട്ടായ്മയായ അസിന്‍ഡ ബിസിനസ് സെന്റര്‍ ഇന്ത്യയിലെ പ്രമുഖ പബ്ലിഷിംഗ് ഗ്രൂപ്പായ ടാക്‌സ്മാനുമായി സഹകരിച്ച് അസിന്‍ഡ- ടാക്‌സ് മെന്‍ സംയുക്ത പഠന പദ്ധതി ഒരുക്കുന്നു.
ടി എ പി അഥവാ ടാക്‌സ് ആന്റ് അക്കൗണ്ട് പ്രൊഫഷണല്‍ കോഴ്‌സാണ് പദ്ധതിയിലൂടെ ലഭിക്കുക.

ബി കോം പഠനം പൂര്‍ത്തിയായ തൊഴില്‍ അന്വേഷകര്‍ക്കും നിലവില്‍ അക്കൗണ്ടന്റ് തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഉപകാരപ്രദമായ ഫിനിഷിംഗ് സ്‌കൂള്‍ സംരംഭമാണിത്. ടാക്‌സ് ആന്റ് അക്കൗണ്ട് പ്രൊഫഷണല്‍ കോഴ്‌സ് പൂര്‍ണ്ണമായും നാലു മാസത്തെ ഓണ്‍ ലൈന്‍ ക്രാഷ് കോഴ്‌സാണെന്ന് അസിന്‍ഡ ബിസിനസ് സെന്റര്‍ ചെയര്‍മാന്‍ സി എസ് ആഷിക് പറഞ്ഞു.

സമഗ്രവമായ ക്ലാസ് മികച്ച പരിശീലകരുടെ സഹായത്തോടെ ലഭിക്കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലോകത്ത് എവിടെയും അംഗീകാരമുള്ള എ ഐ സി ടി ഇ സര്‍ട്ടിഫിക്കറ്റും തൊഴിലവസരത്തിനുള്ള സഹായവും ലഭിക്കും.
പത്രസമ്മേളനത്തില്‍ അസിന്‍ഡ ബിസിനസ് സെന്റര്‍ ചെയര്‍മാന്‍ സി എസ് ആഷിക് എ എം, സി ഇ ഒ അമല്‍ മനാസ്, ഡയറക്ടര്‍ സി എ കൃഷ്ണ കുമാര്‍ ഉണ്ണി, ടാക്‌സ്മാന്‍ ജനറല്‍ മാനേജര്‍ നിജു ശ്രീധരന്‍, ഡയറക്ടര്‍മാരായ എം ഷെഫീര്‍, സി എ അര്‍ജുന്‍ എന്നിവര്‍ പങ്കെടുത്തു.
ആദ്യ ബാച്ച് ജൂലായ് രണ്ടാം വാരം തുടങ്ങും. താല്‍പര്യമുള്ളവര്‍ക്ക് 9074335547 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.

