ഡോണ്‍മാക്‌സിന്റെ ‘അറ്റ്’; ടൈറ്റില്‍ ലോഞ്ചും പൂജയും നടന്നു

Web Desk
1 Min Read

കൊച്ചി: പുതുമുഖം ആകാശ് സെന്‍, ഷാജു ശ്രീധര്‍, ശരണ്‍ജിത്ത്, ബിബിന്‍ പെരുമ്പള്ളി, സുജിത്ത് രാജ്, റേച്ചല്‍ ഡേവിഡ്, നയന എല്‍സ, സഞ്ജന ദോസ്, ആരാധ്യ ലക്ഷ്മണ്‍ തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി, പ്രശസ്ത ചിത്രസംയോജകന്‍ ഡോണ്‍മാക്‌സ് കഥയും സംവിധാനവും ചെയ്യുന്ന ‘അറ്റ്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടൈറ്റില്‍ ലോഞ്ചും പൂജയും മരട് തിരുനെട്ടൂര്‍ മഹാദേവക്ഷേത്രത്തില്‍ നടന്നു. മലയാളത്തിലെ ആദ്യത്തെ ഡാര്‍ക്ക് വെബ് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് ‘അറ്റ്’.

city exchange

കൊച്ചു റാണി പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. പൃഥ്വിരാജ് സുകുമാരന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ടൈറ്റില്‍ ലോഞ്ച് ചെയ്തത്. ഈ മാസം 25ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ എറണാകുളം, ആലുവ, ചോറ്റാനിക്കര എന്നിവിടങ്ങളിലാണ്. മലയാളത്തില്‍ ആദ്യമായാണ് ഡാര്‍ക്ക് വെബ് വിഭാഗത്തില്‍ ഒരു സിനിമ ഒരുങ്ങുന്നത് എന്നൊരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ‘അറ്റ്’ന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് രവിചന്ദ്രന്‍ ആണ്. സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് ഇഷാന്‍ ദേവും എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും ആണ്.

പ്രൊജക്റ്റ് ഡിസൈന്‍: ബാദുഷ എന്‍ എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, ആര്‍ട്ട്: അരുണ്‍ മോഹനന്‍, മേക്കപ്പ്: രഞ്ജിത് അമ്പാടി, കോസ്ട്യും: റോസ് റെജിസ്, ആക്ഷന്‍: കനല്‍ക്കണ്ണന്‍, ചീഫ് അസോസിയേറ്റ്: മനീഷ് ഭാര്‍ഗവന്‍, ക്രിയേറ്റീവ് ഡയറക്ഷന്‍: റെജിസ് ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: പ്രകാശ് ആര്‍ നായര്‍, പി ആര്‍ ഒ: പി ശിവപ്രസാദ്, സ്റ്റില്‍സ്: ജെഫിന്‍ ബിജോയ്, പബ്ലിസിറ്റി ഡിസൈന്‍: മാമിജോ.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!