സംവിധായകനും ‘മാക്ട’ ചെയര്‍മാനുമായ മെക്കാര്‍ട്ടിന്‍ അഭിനയ രംഗത്തേക്ക്; ‘പന്തം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Web Desk
1 Min Read

കൊച്ചി: പഞ്ചാബി ഹൗസ് അടക്കം നിരവധി ഹിറ്റ് സിനിമകള്‍ മലയാളത്തിനു സമ്മാനിച്ച റാഫി- മെക്കാര്‍ട്ടിന്‍ ജോഡിയിലെ മെക്കാര്‍ട്ടിന്‍ ആദ്യമായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പന്തം’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

city exchange

ജനപ്രീതിയും കലാമൂല്യവുമുള്ള ഒട്ടനവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ‘കാക്ക’ ഷോര്‍ട്ട് ഫിലിമിനു ശേഷം അജു അജീഷ് എഡിറ്റിങ്ങും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘പന്തം’ നിര്‍മ്മിക്കുന്നത് വെള്ളിത്തിര പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അല്‍ത്താഫ് പി ടിയും റൂമ ഫിലിം ഫാക്ടറിയുടെ ബാനറില്‍ റൂമ വി എസും ചേര്‍ന്നാണ്. ഉണ്ണി സെലിബ്രേറ്റ് ആന്റ് കാന്‍ഡിഡ് ക്യാമെറ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേര്‍സ്.

മെക്കാര്‍ട്ടിനെ കൂടാതെ പുതുമുഖങ്ങളായ വിഷ്ണു മുകുന്ദന്‍, നീതു മായ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പ്യാലി, ത്രയം, ഹയ എന്നീ സിനിമകളുടെ ചായാഗ്രാഹകന്‍ ജിജു സണ്ണിയാണ് ‘പന്ത’ത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. രചന അജു അജീഷ്, ഷിനോജ് ഈനിക്കല്‍, അഡീഷണല്‍ സ്‌ക്രീന്‍ പ്ലേ ഗോപിക. കെ ദാസ്, മ്യൂസിക് ആന്റ് ബി ജി എം എബിന്‍ സാഗര്‍, ഗാനരചന അനീഷ് കൊല്ലോളി, സുധി മറ്റത്തൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിഹാബ് വെണ്ണല, കലാ സംവിധാനം സുബൈര്‍ പാങ്ങ്, സൗണ്ട് ഡിസൈനര്‍ റോംലിന്‍ മലിച്ചേരി, റീ-റെക്കോര്‍ഡിങ്ങ് മിക്‌സ്- ഔസേപ്പച്ചന്‍ വാഴക്കാല, അസോസിയേറ്റ് ഡയറക്ടര്‍- മുര്‍ഷിദ് അസീസ്, മേക്കപ്പ്- ജോഷി ജോസ്, വിജേഷ് കൃഷ്ണന്‍, കോസ്റ്റ്യൂം- ആര്യ ജയകുമാര്‍, കാസ്റ്റിംഗ് ഡയറക്ടര്‍- സൂപ്പര്‍ ഷിബു, കൊറിയോഗ്രാഫി- കനലി, അസോസിയേറ്റ് എഡിറ്റര്‍- വിപിന്‍ നീല്‍, അസിസ്റ്റന്റ് ഡയറക്‌റ്റേഴ്‌സ്- വൈഷ്ണവ് എസ് ബാബു, വിഷ്ണു വസന്ത, ആദില്‍ തുളുവത്ത്, ഉമര്‍ ഷാറൂഖ്, ടൈറ്റില്‍ അനിമേഷന്‍- വിജിത് കെ ബാബു, സ്റ്റില്‍സ്- യൂനുസ് ഡാക്സോ, വി പി ഇര്‍ഷാദ്, പി ആര്‍ ഓ- മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈന്‍ ഗോകുല്‍ എ ഗോപിനാഥന്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!