മലബാര്‍ സമരത്തെ തെറ്റായി ചിത്രീകരിച്ച് മതധ്രുവീകരണത്തിന് ശ്രമിക്കുന്നു: എം സ്വരാജ്

Web Desk
1 Min Read

സംഘ്പരിവാറിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രമെന്നത് മതാടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും മലബാര്‍ സമരത്തെ ദുര്‍വ്യാഖ്യാനിക്കുന്നത് അതിനു വേണ്ടിയാണെന്നും സി പി എം സംസ്ഥാന സമിതി അംഗം എം സ്വരാജ് പറഞ്ഞു. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി മലബാര്‍ സമരത്തെ കുറിച്ച് ഓണ്‍ലൈനില്‍ സംഘടിപ്പിച്ച ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange


വര്‍ഗീയ ലഹളയാണെന്ന് സ്ഥാപിക്കാന്‍ അതിന്റെ നേതൃത്വത്തിലുണ്ടായിരുന്നവരെ വര്‍ഗീയ വാദികളായി ചിത്രീകരിക്കണം. അതിനു വേണ്ടിയാണ് വാരിയന്‍ കുന്നനെതിരെ വര്‍ഗീയാരോപണം നടത്തുന്നത്. വാരിയന്‍ കുന്നന്‍ എന്തായിരുന്നുവോ അതിന്റെ നേര്‍വിപരീതമാണ് ഇപ്പോള്‍ പലരും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ബ്രിട്ടന്റെ ഭാഷ്യമാണ് വര്‍ഗീയ വാദികള്‍ ഏറ്റെടുത്തിരിക്കുന്നത്. മതനിരപേക്ഷമായി ചിന്തിക്കുന്നവരെ പോലും വര്‍ഗീയ വാദികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ദുഷ്പ്രചരണങ്ങള്‍ നടത്തുന്നത്. സംഘ്പരിവാര്‍ ചരിത്രത്തെ തങ്ങള്‍ക്കനുകൂലമായി നിര്‍മിച്ചു കൊണ്ടിരിക്കുമ്പോള്‍ ശരിയായ ചരിത്രബോധം കൊണ്ട് മാത്രമേ പ്രതിരോധം സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചരിത്ര വിഭാഗം അധ്യാപകന്‍ ഡോ. പി ശിവദാസന്‍, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ ബി ബഷീര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!