

കൊച്ചി: കോഴിക്കോട് റീജിയണല്‍ എന്‍ജിനിയറിംഗ് കോളജ് പൂര്‍വ്വ വിദ്യാര്‍ഥികളുടെ സംഘടനയായ നിറ്റ്കാ കൊച്ചിന്‍ ചാപ്റ്റര്‍ഏര്‍പ്പെടുത്തിയ എന്‍ജിനിയറിംഗ് മേഖലയിലെ വിശിഷ്ട അധ്യാപകനുള്ള പ്രൊഫ. കെ എം ബഹാവുദ്ദീന്‍ പുരസ്‌ക്കാരത്തിന്എന്‍ ഐ ടി കാലിക്കറ്റ് മെറ്റീരിയല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രൊഫ. സി ബി ശോഭന്‍ അര്‍ഹനായി. ഒരു ലക്ഷം രൂപയുംഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌ക്കാരം.

കാക്കനാട് റെക്കാ ക്ലബ്ബില്‍ നടന്ന നിറ്റ്കാ കൊച്ചിന്‍ ചാപ്റ്റര്‍ കുടുംബ സംമഗത്തില്‍ എന്‍ ഐ ടി കാലിക്കറ്റ് ഡയറക്ടര്‍ ഡോ. പ്രസാദ് കൃഷ്ണ പുരസ്‌ക്കാരം വിതരണം ചെയ്തു. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്‌സ് സിവില്‍ ഡിവിഷന്‍ ചെയര്‍മാന്‍ജോസ് കുര്യന്‍ വിശിഷ്ടാതിഥിയായി. ചടങ്ങില്‍ നിറ്റ്കാ കൊച്ചിന്‍ പ്രസിഡന്റ് ഡാറില്‍ ആന്‍ഡ്രൂ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ് മേലേകളത്തില്‍ നന്ദി പറഞ്ഞു.

എന്‍ ഐ ടിയിലെ 2024 വര്‍ഷത്തെ മികച്ച വിദ്യാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ട ഇലക്ട്രോണിക്‌സിലെ എസ് ലിഖിത്തിന്പ്രൊഫ. പി എം ജൂസ്സേ സ്മാരക പുരസ്‌ക്കാരം ജോസ് കുര്യന്‍ കൈമാറി.
വിവിധ എന്‍ജിനിയറിംഗ് കോളജുകളിലെ തെരഞ്ഞടെടുക്കപ്പെട്ട 15 വിദ്യാര്‍ഥികള്‍ക്ക് നിറ്റ്കാ കൊച്ചിന്‍ ചാപ്റ്റര്‍സ്‌കോളര്‍ഷിപ്പുകളും വിതരണം ചെയ്തു. നാലു വര്‍ഷത്തേക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ മുന്‍വര്‍ഷങ്ങളിലെ ഉള്‍പ്പെടെ 42 വിദ്യാര്‍ഥികള്‍ ഗുണഭോക്താക്കളാണ്.
കൊച്ചി മേഖലയിലുള്ള നൂറുകണക്കിന് എന്‍ ഐ ടി കാലിക്കറ്റ് പൂര്‍വ്വ വിദ്യാര്‍ഥികളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങില്‍എന്‍ ഐ ടി കാലിക്കറ്റിലെ മുതിര്‍ന്ന അധ്യാപകരും വിരമിച്ച അധ്യാപകരും പങ്കെടുത്തു. അവാര്‍ഡ്ദാന ചടങ്ങിന് ശേഷം വിവിധകലാപരിപാടികള്‍ അരങ്ങേറി.

