ഒരു കെട്ടുകഥയിലൂടെ; ബഹറൈന്‍ പ്രവാസി മലയാളി ഇടത്തൊടി ഭാസ്‌ക്കരന്‍ ചലച്ചിത്ര നിര്‍മ്മാണരംഗത്തേക്ക്

Web Desk
2 Min Read

കൊച്ചി: പ്രമുഖ പ്രവാസി മലയാളിയും ഗള്‍ഫ് രാഷ്ട്രങ്ങളിലെ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ നിറസാന്നിധ്യവുമായ ഇടത്തൊടി ഭാസ്‌ക്കരന്‍ (ബഹറൈന്‍) ചലച്ചിത്ര നിര്‍മ്മാണരംഗത്തേക്ക് ചുവടുവെച്ചു. ആദ്യചിത്രമായ ‘ഒരു കെട്ടുകഥയിലുടെ’ ചിത്രീകരണം കോന്നിയിലും പരിസര പ്രദേശങ്ങളിലുമായി പുരോഗമിക്കുകയാണ്. മലയാളത്തിലെ പ്രമുഖ താരങ്ങളെയും പുതുമുഖങ്ങളെയും അണിനിരത്തിയാണ് ചിത്രം ഒരുക്കുന്നത്. സവിതാ മനോജും നിര്‍മ്മാണ പങ്കാളിയാണ്. ദേശാടനപക്ഷികള്‍ സിനിമാ പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ റോഷന്‍ കോന്നിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

city exchange

ഒരു സംഭവകഥയെ അടിസ്ഥാനപ്പെടുത്തിയുള്ള ഈ ചിത്രം ആക്ഷന്‍ ത്രില്ലറാണ്. ഏറെ സസ്‌പെന്‍സുകള്‍ നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍ സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. മനോഹരങ്ങളായ ഗാനങ്ങളും സിനിമയുടെ പുതുമയാണ്. നിര്‍മ്മാണത്തോടൊപ്പം തന്നെ ഇടത്തൊടി ഭാസ്‌ക്കരന്‍ ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്.

സിനിമയോടുള്ള പാഷനാണ് നിര്‍മ്മാണത്തിന് താന്‍ തയ്യാറാകുന്നതെന്ന് ഇടത്തൊടി ഭാസ്‌ക്കരന്‍ പ്രതികരിച്ചു. സിനിമ എനിക്ക് വളരെ ഇഷ്ടമുള്ള കലയാണ്. ചലച്ചിത്ര രംഗത്ത് ഞാന്‍ ഒരു പുതുമുഖമാണെങ്കിലും സിനിമാ മേഖലയില്‍ ഒട്ടേറെ സൗഹൃദങ്ങളും ബന്ധങ്ങളും തനിക്കുണ്ടെന്ന് അദ്ദേഹം പറയുന്നു.

നീനകുറുപ്പ്, ചെമ്പില്‍ അശോകന്‍, അരിസ്റ്റോ സുരേഷ്, മനോജ് പയ്യോളി, വൈഗ റോസ്, അമ്പിളി ഔസേപ്പ്, ബിഗ്ബോസ് ഫെയിം ഡോ. രജിത്കുമാര്‍, ജി കെ പണിക്കര്‍, ശ്രീകാന്ത് ചിക്കു, എസ് ആര്‍ ഖാന്‍ കോഴിക്കോട്, ബാല മയൂരി, ഷമീര്‍,സിബി കൃഷ്ണന്‍, അന്‍സു കോന്നി, ജോര്‍ജ് തോമസ് എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളായ ഇടത്തൊടി ഭാസ്‌ക്കരന്‍, സച്ചിന്‍ പാലപ്പറമ്പില്‍, മിന്നു മെറിന്‍, അന്‍വര്‍, അമൃത്, ആന്‍മേരി, അതുല്യ, മാളവിക, ശിഖ മനോജ് തുടങ്ങിയവരും അഭിനയിക്കുന്നു.

- Advertisement -
Ad image

ചിത്രത്തിന്റെ കഥയും സഹ സംവിധാനവും ജിറ്റ റോഷന്‍ നിര്‍വ്വഹിക്കുന്നു. ഛായാഗ്രഹണം: ഷാജി ജേക്കബ്, എഡിറ്റിംഗ്: റോഷന്‍ കോന്നി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ശ്യാം അരവിന്ദം, കലാസംവിധാനം: ഷാജി മുകുന്ദ് ആന്റ് വിനോജ് പല്ലിശ്ശേരി, ഗാനരചന: മനോജ് കുളത്തിങ്കല്‍ ആന്റ് മുരളി മൂത്തേടം. സംഗീതം: സജിത്ത് ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജിത്ത് സത്യന്‍, ചമയം:സിന്റ മേരി വിന്‍സെന്റ്, നൃത്ത സംവിധാനം: അതുല്‍ രാധാകൃഷ്ണന്‍, വസ്ത്രാലങ്കാരം: അനുശ്രീ, ആലാപനം: ബെല്‍രാം, നിമ്മി ചക്കിങ്കല്‍ ആന്റ് ശരത് എസ് മാത്യു, പി ആര്‍ ഒ: പി ആര്‍ സുമേരന്‍, സ്റ്റില്‍സ്: എഡ്ഡി ജോണ്‍.
അസോസിയേറ്റ് ഡയറക്ടര്‍: കലേഷ്‌കുമാര്‍ കോന്നി, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍: നന്ദഗോപന്‍ ആന്റ് നവനീത്, ആര്‍ട്ട് അസിസ്റ്റന്റ്: രോഹിത് വിജയന്‍, ഫോക്കസ് പുള്ളര്‍, കിഷോര്‍ ലാല്‍, അസോസിയേറ്റ് ക്യാമറാമാന്‍: ശ്രീജേഷ്, പോസ്റ്റര്‍ ഡിസൈന്‍: സുനില്‍ എസ് പുരം, ലൊക്കേഷന്‍ മാനേജര്‍സ്: അര്‍ജുന്‍, ശ്രീജിത്ത്.

Share This Article
Leave a Comment
error: Content is protected !!