

കൊച്ചി: ബാങ്കുകളും ഫിന്‍ടെക്കുകളും പരസ്പരം മത്സരിക്കേണ്ടവയല്ല, മറിച്ച് ഒരുമിച്ച് മുന്നോട്ട് പോകേണ്ടവയാണെന്ന് റിസര്‍വ് ബാങ്ക് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ജെ കെ ഡാഷ്. കൊച്ചിയില്‍ ധനം ബിസിനസ് മീഡിയ സംഘടിപ്പിച്ച ബിഎഫ്എസ്ഐ സമിറ്റില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

”ബാങ്കിംഗ് റെഗുലേഷനുകള്‍ ഒരിക്കലും ഫിന്‍ടെക്കുകള്‍ക്ക് എതിരല്ല. ബാങ്കുകളും ഫിന്‍ടെക്കുകളും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ സാമ്പത്തിക വിപണിയെ വിപുലീകരിക്കാനും ഈ രംഗത്തെ വിശ്വാസ്യത വര്‍ധിപ്പിക്കാനും എല്ലാവര്‍ക്കും ഗുണമുണ്ടാക്കാനും സാധിക്കും”- അദ്ദേഹം ചൂണ്ടിക്കാട്ടി.

സമിറ്റിലും വൈകിട്ട് നടന്ന അവാര്‍ഡ് ദാന ചടങ്ങിലുമായി ബാങ്കിംഗ്, നിക്ഷേപ രംഗത്തെ 15 ലെറെ പ്രമുഖര്‍ പ്രഭാഷണം നടത്തി.
