പുതിയ ഡൈനമിക് ഇക്വിറ്റി എന്‍ എഫ് ഒയുമായി ബറോഡ ബി എന്‍ പി പരിബാ മ്യൂച്വല്‍ ഫണ്ട്

Web Desk
1 Min Read

കൊച്ചി: ബറോഡ ബി എന്‍ പി പരിബാ മ്യൂച്വല്‍ ഫണ്ട് വിവിധ മാര്‍ക്കറ്റ് ക്യാപ്പുകളില്‍ നിക്ഷേപിക്കാന്‍ വഴക്കമുള്ള ഡൈനമിക് ഇക്വിറ്റി സ്‌കീമായ ബറോഡ പി എന്‍ ബി ഫ്ളെക്സി ക്യാപ് ഫണ്ട് അവതരിപ്പിച്ചു. വിവിധ മേഖലകളിലെ നിക്ഷേപ അവസരങ്ങളും മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനുകളും കണ്ടെത്തുന്നതിലും മുഖ്യമായും ഓഹരി- ഓഹരി അനുബന്ധ സെക്യൂരിറ്റികളിലും നിക്ഷേപിച്ച് ദീര്‍ഘകാല വളര്‍ച്ച നേടുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഫണ്ട്.

city exchange

ജൂലൈ 25 ആരംഭിച്ച എന്‍ എഫ് ഒ ഓഫറില്‍ ഓഗസ്റ്റ് 5 വരെ അപേക്ഷിക്കാം. ബറോഡ ബി എന്‍ പി പരിബാ അസെറ്റ് മാനേജ്മെന്റ് ഇന്ത്യ (നേരത്തേ, ബി എന്‍ പി പരിബാ അസെറ്റ് മാനേജ്മെന്റ് ഇന്ത്യ) ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫിസര്‍- ഇക്വിറ്റി സഞ്ജയ് ചാവ്‌ലയാണ് ഫണ്ട് മാനേജ് ചെയ്യുന്നത്.

സമ്പദ് വ്യവസ്ഥയും ബിസിനസ് സാഹചര്യങ്ങളും മാറുന്നതിനനുസരിച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന കമ്പനികളും മേഖലകളും മാര്‍ക്കറ്റ് ക്യാപ്പുകളും മാറിക്കൊണ്ടിരിക്കുകയാണെന്ന് ബറോഡ ബി എന്‍ പി പരിബാ അസെറ്റ് മാനേജ്മെന്റ് ഇന്ത്യാ സി ഇ ഒ സുരേഷ് സോണി പറഞ്ഞു. ഇത് കണക്കിലെടുത്താണ് വിവിധ മാര്‍ക്കറ്റ് ക്യാപ്പുകളിലും വിഭാഗങ്ങളിലും നിക്ഷേപം നടത്താന്‍ സാധിക്കുന്നതും വിപണി സാഹചര്യങ്ങളും വളര്‍ച്ചാസാധ്യതകളും കണക്കിലെടുത്ത് പോര്‍ട്ഫോളിയോ ക്രമീകരിക്കാന്‍ ഫണ്ട് മാനേജര്‍മാര്‍ക്ക് അവസരം നല്‍കുകയും ചെയ്യുന്ന ഫ്ളെക്സി ക്യാപ് ഫണ്ട് അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ ഫണ്ട് എല്ലാ വിപണി സാഹചര്യങ്ങള്‍ക്കും വിവിധ തരത്തില്‍പ്പെട്ട നിക്ഷേപകര്‍ക്കും അനുയോജമായ ഓള്‍-ഇന്‍-വണ്‍ നിക്ഷേപാര്‍ഗമാണ്.

- Advertisement -
Ad image

അലോട്മെന്റ് തിയ്യതി മുതല്‍ അഞ്ച് ദിവസത്തിനകം ബറോഡ പി എന്‍ ബി ഫ്ലെക്സി ക്യാപ് ഫണ്ട് വീണ്ടും തുടര്‍ സബ്സ്‌ക്രിപ്ഷനായി ഓപ്പണാകും.

Share This Article
Leave a Comment
error: Content is protected !!