ഗുണഭോക്തൃ സംഗമം നടത്തി

Web Desk
1 Min Read

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തില്‍ ഭൂമിയുള്ള ഭവന രഹിതര്‍ക്കുളള ഭവന പദ്ധതിക്ക് തുടക്കം കുറിച്ചതിന്റെ ഭാഗമായി 2022- 23 ലൈഫ് ഗുണഭോക്തൃ സംഗമം നടത്തി. ആദ്യ ഘട്ടത്തില്‍ ജനറല്‍, എസ് സി വിഭാഗങ്ങളിലായി മുപ്പതു പേര്‍ക്കാണ് ഭവന സഹായം നല്‍കുന്നത്. 189 പേരാണ് ലൈഫ് പദ്ധതിയില്‍ ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തില്‍ ഭൂമിയുള്ള ഭവന രഹിതരായി ഉള്ളത്. ഒരു വീടിന് നാല് ലക്ഷം രൂപയാണ് നല്‍കുന്നത്. കൂടാതെ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും മുപ്പതിനായിരം രൂപയും നല്‍കും. വേസ്റ്റ് കുഴിക്കും കിണര്‍ നിര്‍മ്മാണത്തിനും സഹായം നല്‍കും.

city exchange

ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് കെ കരുണാകരന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ഗുണഭോക്തൃ സംഗമം പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് സ്വാഗതം പറഞ്ഞു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല ജോസ്, അംഗങ്ങളായ സുബൈദ യൂസഫ്, ലൈല അബ്ദുല്‍ ഖാദര്‍, സി പി നൗഷാദ്, രമണന്‍ ചേലാക്കുന്ന്, അലീഷ ലിനീഷ്, സബിത സുബൈര്‍ സെക്രട്ടറി പി കെ മഹേഷ് കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. വി ഇ ഒ ബോബി പദ്ധതി വിശദീകരണം നടത്തി.

Share This Article
Leave a Comment
error: Content is protected !!