

കൊടുങ്ങല്ലൂര്‍: പെരിഞ്ഞനം സമിതി ബീച്ചില്‍ കടലാക്രമണം മൂലം വല നശിച്ചു പോയ മത്സ്യ തൊഴിലാളികളെ ചേര്‍ത്ത് പിടിച്ച് ബെന്നി ബഹനാന്‍. തൊഴിലാളികള്‍ക്കൊപ്പം അരമണിക്കൂറില്‍ അധികം സമയം ചെലവഴിച്ചാണ് സ്ഥാനാര്‍ഥി മടങ്ങിയത്.

കൊടുങ്ങല്ലൂരിലെ വിവിധ മണ്ഡലങ്ങളായ മേത്തല, വെള്ളാങ്കല്ലൂര്‍, പുത്തന്‍ചിറ എന്നിവിടങ്ങളിലായിരുന്നു യു ഡി എഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന്റെ പര്യടനം. കോട്ടപ്പുറം ചന്ത, പുത്തന്‍ചിറയിലെ കെ കരുണാകരന്‍ സ്മാരക സ്പിന്നിംഗ് മില്‍ സന്ദര്‍ശിച്ച സ്ഥാനാര്‍ഥി പിന്നീട് പൊതുജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി വോട്ട് അഭ്യര്‍ഥന നടത്തി.
