ടി കെ രാജീവ് കുമാര്‍- ഷൈന്‍ നിഗം ചിത്രം ‘ബര്‍മുഡ’ ആഗസ്റ്റ് 19ന് തിയേറ്ററുകളിലേക്ക്

Web Desk
1 Min Read

കൊച്ചി: ഷൈന്‍ നിഗം, വിനയ് ഫോര്‍ട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ബര്‍മുഡ ഈ മാസം 19ന് തിയേറ്ററുകളില്‍ എത്തും. ചിത്രത്തിലെ മോഹന്‍ലാല്‍ പാടിയ ‘ചോദ്യചിഹ്നം പോലെ’ എന്ന ഗാനവും ദുല്‍ക്കര്‍ സല്‍മാന്റെ പേജിലൂടെ പുറത്തിറക്കിയ ട്രെയ്‌ലറും ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

city exchange

സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജല്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനായക് ശശികുമാര്‍, ബീയാര്‍ പ്രസാദ് എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് രമേഷ് നാരായണനാണ്. ഹാസ്യത്തിന് പ്രാധാന്യമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. കൃഷ്ണദാസ് പങ്കിയാണ്. ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീ ബാനറുകളില്‍ സൂരജ് സി കെ, ബിജു സി ജെ, ബാദുഷ എന്‍ എം, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

അഴകപ്പന്‍ ആണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം ദിലീപ് നാഥ് ആണ്. വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് കെ പാര്‍ഥന്‍, ഷൈനി ബെഞ്ചമിന്‍, അസോസിയേറ്റ് ഡയറക്ടര്‍: അഭി കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രതാപന്‍ കല്ലിയൂര്‍, കൊറിയോഗ്രഫി: പ്രസന്ന, സുജിത്ത്, പ്രൊഡക്ഷന്‍
എക്സിക്യൂട്ടീവ്: ഹര്‍ഷന്‍ പട്ടാഴി, പ്രൊഡക്ഷന്‍ മാനേജര്‍: നിധിന്‍ ഫ്രെഡി, പി ആര്‍ ഒ: പി ശിവപ്രസാദ്, സ്റ്റില്‍സ്: പ്രേംലാല്‍ പട്ടാഴി.

Share This Article
Leave a Comment
error: Content is protected !!