

അബുദാബി: റോഡില്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച അശ്രദ്ധമായ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരനോട് പരിക്കേറ്റതിന് ഇരയ്ക്ക് 60,000 ദിര്‍ഹം നല്‍കാന്‍ കോടതി വിധി. രാത്രിയില്‍ ഹെഡ്‌ലൈറ്റ് ഓണാക്കാതെ ബൈക്ക് ഓടിച്ചതാണ് കാല്‍നടയാത്രക്കാരനെ അബദ്ധത്തില്‍ ഇടിക്കാന്‍ കാരണമായത്.

അബുദാബി സിവില്‍, അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിമുകള്‍ക്കായുള്ള അപ്പീല്‍ കോടതിയാണ് വാഹനമോടിച്ചയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. അപകടത്തിന്റെ ഫലമായി തനിക്ക് ഉണ്ടായ ശാരീരികവും ഭൗതികവും ധാര്‍മ്മികവുമായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരമായി 100,000 ദിര്‍ഹം നല്‍കണമെന്ന് ആവശ്യപ്പെട്ട് കാല്‍നടയാത്രക്കാരന്‍ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരനും അദ്ദേഹം ജോലി ചെയ്തിരുന്ന കമ്പനിക്കും എതിരെ കേസ് ഫയല്‍ ചെയ്തതായി ഔദ്യോഗിക കോടതി രേഖകള്‍ വ്യക്തമാക്കുന്നു.
