സാഗര്‍ സൂര്യയുടെ ജേക്കബുമായി ഭൗമയുടെ പുതിയ ലുക്ക്

Web Desk
2 Min Read

കൊച്ചി: മനോഹരമായ ഒരു ബംഗ്ലാവിലെ ഡൈനിംഗ് ടേബിളില്‍ ഇരുവശത്തും കത്തി നില്‍ക്കുന്ന കാന്‍ഡിലുകള്‍ക്കു നടുവിലായി ഓവര്‍കോട്ട് ധരിച്ച് ഉയര്‍ത്തിപ്പിടിച്ച വൈന്‍ ഗ്ലാസ്സുമായി സാഗര്‍ സൂര്യ. ടൈനിംഗ് ടേബിളില്‍ പാശ്ചാത്യ വിഭവങ്ങളും കാണാം. റെജിന്‍ എസ് ബാബു തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ഭൗമ എന്ന ചിത്രത്തിലെ പുതിയ പോസ്റ്ററാണിത്. ഈ ചിത്രത്തിലെ ജേക്കബ് എന്ന കഥാപാതത്തെയാണ് ഈ പോസ്റ്ററിലൂടെ പ്രേക്ഷകര്‍ക്കു മുന്നിലെത്തിച്ചിരിക്കുന്നത്.

city exchange

സാഗര്‍ സൂര്യയാണ് ജേക്കബ് ആയി എത്തുന്നത്. പ്രശസ്ത നടന്‍ ജോജുജോര്‍ജ് സംവിധാനം ചെയ്ത പണി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സാഗര്‍ സൂര്യ പ്രകമ്പനം സിനിമയിലൂടെ വീണ്ടും പ്രേക്ഷകരുടെ അംഗീകാരം നേടി. ഭൗമ എന്ന ചിത്രത്തിലെ സുപ്രധാനമായ കഥാപാത്രത്തെയാണ് സാഗര്‍ സൂര്യ അവതരിപ്പിക്കുന്നത്.

പാശ്ചാത്യ സംസ്‌കാരവും മഞ്ഞണിഞ്ഞ മനോഹരമായ പശ്ചാത്തലവും ദുരൂഹതകളും കോര്‍ത്തിണക്കി മിസ്റ്ററി ത്രില്ലര്‍ സിനിമയാണ് ഭൗമയിലൂടെ റെജിന്‍ എസ് ബാബു അവതരിപ്പിക്കുന്നത്.

ആറ്റസ് ഫിലിംസിന്റെ ബാനറില്‍ ബസം കാദിയാറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. നവംബര്‍ 12ന് ഭാവനാ റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്ന ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പുറത്തുവിട്ട ഈ ലുക്ക് സോഷ്യല്‍ മീഡിയായില്‍ വളരെ വേഗതയില്‍ത്തന്നെ വലിയ തരംഗം സൃഷ്ടിക്കുന്നതായി പ്രതികരണങ്ങളിലൂടെ മനസ്സിലാക്കാം.

- Advertisement -
Ad image

ദിലീഷ് പോത്തന്‍, വിനീത്, വിജയ് ബാബു, ജാഫര്‍ ഇടുക്കി, രഘുനാഥ് പലേരി, സെന്തില്‍ കൃഷ്ണ, മധുപാല്‍, മണിക്കുട്ടന്‍, ഭഗത് മാനുവല്‍, സജിന്‍ ചെറുകയില്‍, ബിപിന്‍ പെരുമ്പള്ളി, ലെന, മെറിന്‍ ഫിലിപ്പ്, മോക്ഷ, സെന്‍ ഗുപ്ത, രേവതി ശര്‍മ്മ, കാവ്യാ ഭാനു, അനിതാ നായര്‍, പ്രവീണ, നില്‍ജ, ജെയിന്‍ ആന്‍ഡ്രൂസ്, ബിനോജ് വില്യ, അപര്‍ണ്ണ ജോണ്‍സ്, നസ്ലിന്‍ ജമീല, നൗഷാദ്, എന്‍ പി നിസ്സ എന്നിവരുംപ്രധാന വേഷങ്ങളിലെത്തുന്നു.

കഥ- ഡോണി കടമ്മനിട്ട, സംഗീതം- ക്രിസ്റ്റോ സേവ്യര്‍, ഛായാഗ്രഹണം- ശരണ്‍ വേലായുധന്‍, എഡിറ്റിംഗ്- സൂരജ് ഇ എസ്, പ്രൊഡക്ഷന്‍ ഡിസൈന്‍- അപ്പുണ്ണി സാജന്‍, കലാസംവിധാനം- സിബിന്‍ വര്‍ഗീസ്, മേക്കപ്പ്- റോണി വെള്ളത്തൂവല്‍, കോസ്റ്റിയും ഡിസൈന്‍- ഗോപിക ഉണ്ണികൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അംബ്രു സൈമണ്‍, സ്റ്റില്‍സ്- ജിതിന്‍ എസ് ബാബു, സൗണ്ട് ഡിസൈന്‍- ജയദേവന്‍ ചക്കാടത്ത്, ഫൈനല്‍ മിക്‌സ്- രാജാകൃഷ്ണന്‍ എം ആര്‍, കളറിസ്റ്റ്- ലിജു പ്രഭാകര്‍, പബ്ലിസിറ്റി ഡിസൈന്‍- മാ മി ജോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- ഒബ്സ്‌ക്യൂറ എന്റെര്‍ടൈന്‍മെന്റ്‌സ്, ആക്ഷന്‍- കലൈ കിംഗ്സ്റ്റണ്‍, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍- ഡാനിഷ് കെ എ, പ്രൊഡക്ഷന്‍ മാനേജര്‍- ജസ്റ്റിന്‍ ടോണി തോമസ്, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്- ഷെറിന്‍ സ്റ്റാന്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജോബ് ജോര്‍ജ്.

കൊച്ചി, പീരുമേട് എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയായത്.

Share This Article
Leave a Comment
error: Content is protected !!