
ദോഹ: ഔഖാഫ് മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബിന്‍ സയ്ദ് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഖത്തറില്‍ ഇസ്ലാമിക പ്രഭാഷണ പരിപാടികള്‍ സംഘടിപ്പിച്ചു.

ഫരീജ് ബിന്‍ ഉംറാനിലെ മസ്ജിദ് മര്‍യം ബിന്‍ത് ഖലീഫ അല്‍ അത്വിയ്യയില്‍ നടന്ന പരിപാടിയില്‍ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ അബ്ദുല്‍ ഹകീം നദ്വി ‘ഖുര്‍ആനും മുസ്ലിം ഉമ്മത്തും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.

വക്‌റ ഡി പി എസ് സ്‌കൂളിന് സമീപമുള്ള മസ്ജിദ് ഹംസ ബിന്‍ അബ്ദുല്‍ മുത്തലിബില്‍ നടന്ന മറ്റൊരു പരിപാടിയില്‍ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ എം ഐ അബ്ദുല്‍ അസീസ് ‘വ്യക്തി സംസ്‌കരണം: സാമൂഹിക പരിഷ്‌കരണത്തിന്’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.
ഇശാ നമസ്‌കാരത്തിന് ശേഷം നടന്ന രണ്ട് പരിപാടികളിലും നിരവധി പേര്‍ പങ്കെടുത്തു. ആ. എസ് അബ്ദുല്‍ ജലീല്‍, ടി കെ ഖാസിം എന്നിവര്‍ പരിപാടികളില്‍ ആമുഖ പ്രഭാഷണം നടത്തി.
മുഹമ്മദലി, റഷീദലി പി എം, കബീര്‍ ഇ കെ, നൗഫല്‍ വി കെ, ഷാനവാസ് ഖാലിദ്, ജാഫര്‍, അബ്ദുല്ല പി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ഖുര്‍ആനിന്റെ സന്ദേശം, മുസ്ലിം ഉമ്മത്തിന്റെ ഉത്തരവാദിത്വങ്ങള്‍, വ്യക്തി സംസ്‌കരണത്തിന്റെ പ്രാധാന്യം, സാമൂഹിക പരിഷ്‌കരണത്തില്‍ ഇസ്ലാമിക മൂല്യങ്ങളുടെ പ്രസക്തി തുടങ്ങിയ വിഷയങ്ങള്‍ പ്രഭാഷണങ്ങളില്‍ വിശദീകരിച്ചു.

