ട്രിപ്പ് അഡൈ്വസറിന്റെ ട്രാവലേഴ്‌സ് ചോയ്‌സ് പുരസ്‌കാരം മൂന്നാറിലെ ബ്ലാങ്കറ്റ് ഹോട്ടല്‍ ആന്‍ഡ് സ്പായ്ക്ക്

Web Desk
1 Min Read

മൂന്നാര്‍: ട്രിപ് അഡൈ്വസറിന്റെ ഈ വര്‍ഷത്തെ ട്രാവലേഴ്‌സ് ചോയ്‌സ് ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് പുരസ്‌കാരം മൂന്നാറിലെ ബ്ലാങ്കറ്റ് ഹോട്ടല്‍ ആന്‍ഡ് സ്പായ്ക്ക്. ലോകത്തിലെ ഏറ്റവും മികച്ച 25 ഹോട്ടലുകളുടെ പട്ടികയില്‍ പതിനാലാം സ്ഥാനമാണ് ബ്ലാങ്കറ്റിന്. തുടര്‍ച്ചയായി നാലാം തവണയാണ് പുരസ്‌കാരം ലഭിക്കുന്നത്.

city exchange

ആഗോള റാങ്കിന് ഒപ്പം ഇന്ത്യയിലെ മികച്ച 25 ഹോട്ടലുകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനവും ഏഷ്യയിലെ മുന്‍നിര ആഡംബര ഹോട്ടലുകളില്‍ നാലാം സ്ഥാനവും ഏഷ്യയിലെ മൊത്തത്തിലുള്ള മികച്ച 25 ഹോട്ടലുകളുടെ പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനവും നേടി.

എട്ട് ദശലക്ഷത്തിലധികം ലിസ്റ്റിംഗുകളില്‍ നിന്ന് തിരഞ്ഞെടുത്ത ഈ അംഗീകാരം പൂര്‍ണ്ണമായും ആധികാരിക യാത്രക്കാരുടെ അവലോകനങ്ങളെയും റേറ്റിംഗുകളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇതോടെ ലോകമെമ്പാടുമുള്ള ഏറ്റവും മികച്ച ഹോസ്പിറ്റാലിറ്റി ഡെസ്റ്റിനേഷനുകളില്‍ ഒന്നായി മാറിയിരിക്കുകയാണ് ബ്ലാങ്കറ്റ് ഹോട്ടല്‍ ആന്‍ഡ് സ്പാ. യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ പ്രധാനം ചെയ്യുന്നതിനൊപ്പം മികച്ച സേവനവും ഗുണനിലവാരമുള്ള അനുഭവവും നല്‍കുന്നതിന്റെ ഫലമാണ് പുരസ്‌കാരമെന്ന് ബ്ലാങ്കറ്റ് ഹോട്ടല്‍ ആന്‍ഡ് സ്പായുടെ മാനേജ്മെന്റ് പറഞ്ഞു.

ആഗോളതലത്തിലുള്ള മുന്‍നിര ഹോട്ടല്‍ ശൃംഖലകളുമായും പ്രശസ്തമായ ആഡംബര ബ്രാന്‍ഡുകളുമായും മത്സരിക്കുന്നതിനിടയില്‍ ഇത്രയും ഉയര്‍ന്ന അംഗീകാരം നേടുന്നത് തങ്ങള്‍ക്കുമാത്രമല്ല കേരളത്തിനാകെ അഭിമാനകരമായ നിമിഷമാണ്. അന്താരാഷ്ട്രതലത്തില്‍ മൂന്നാറിനെ പ്രീമിയം വിനോദ സഞ്ചാരകേന്ദ്രമായി കാണുന്നത് വര്‍ധിക്കുന്നുവെന്നതിന്റെ സൂചന കൂടിയാണ് ഈ പുരസ്‌കാരം.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!