Entertainment
ഉര്‍വശിയും മകള്‍ തേജാലക്ഷ്മിയും ഒന്നിച്ചഭിനയിക്കുന്ന ‘പാബ്ലോ പാര്‍ട്ടിയുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

കൊച്ചി: മലയാളികളുടെ പ്രിയതാരം ഉര്‍വശിയും മകള്‍ തേജാലക്ഷ്മിയും ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന ചിത്രം പാബ്ലോ പാര്‍ട്ടിയുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി.പ്രശസ്ത തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ നിര്‍മ്മാണ കമ്പനിയായ അഭിലാഷ് പിള്ള വേള്‍ഡ് ഓഫ് സിനിമാസും ടെക്‌സാസ് ഫിലിം ഫാക്ടറിയും എവര്‍ സ്റ്റാര്‍ ഇന്ത്യനും ചേര്‍ന്നാണ് പാബ്ലോ പാര്‍ട്ടി നിര്‍മ്മിക്കുന്നത്.


ആരതി ഗായത്രി ദേവി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥഒരുക്കിയിരിക്കുന്നത് അഭിലാഷ്പിള്ളയാണ്. നവാഗതനായ ബിബിന്‍ എബ്രഹാം മേച്ചേരില്‍ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നു.

പാബ്ലോ പാര്‍ട്ടിയിലെ മുഖ്യ കഥാപാത്രങ്ങളെ മുകേഷ്, സിദ്ദിഖ്, സൈജു കുറുപ്പ്, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, അനുശ്രീ, അപര്‍ണ ദാസ്, ബോബി കുര്യന്‍, റോണി ഡേവിഡ്, ഗോവിന്ദ് പത്മസൂര്യ, അന്ന രാജന്‍, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങിവര്‍ അവതരിപ്പിക്കുന്നു.


ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്: ഛായാഗ്രഹണം- നിഖില്‍ എസ് പ്രവീണ്‍, ചിത്രസംയോജനം- കിരണ്‍ ദാസ്, സംഗീതം- രഞ്ജിന്‍ രാജ്, സൗണ്ട് ഡിസൈനിംഗ്- എം ആര്‍ രാധാകൃഷ്ണന്‍, ആര്‍ട്ട്- സാബു റാം, പ്രോജക്ട് ഡിസൈന്‍- സഞ്ജയ് പടിയൂര്‍, മേക്കപ്പ്- പാണ്ഡ്യന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പാര്‍ത്ഥന്‍, സ്റ്റില്‍- രാഹുല്‍ തങ്കച്ചന്‍, ടൈറ്റില്‍ ഡിസൈന്‍ ആന്റ് പോസ്റ്റര്‍-ശരത്ത് വിനു, പിആര്‍ ഓ- പ്രതീഷ് ശേഖര്‍.


