ബി എസ് എഫ് പ്രഭാഷണം ജൂണ്‍ നാലിന്

Web Desk
1 Min Read

കൊച്ചി: ആഗോള പരിസ്ഥിതി, ജല, പാര്‍പ്പിട ദിനങ്ങളില്‍ അസറ്റ് ഹോംസ് സംഘടിപ്പിച്ചു വരുന്ന ബിയോണ്ട് ദി സ്‌ക്വയര്‍ ഫീറ്റ് (ബി എസ് എഫ്) പ്രഭാഷണപരമ്പരയിലെ 22-ാമത് പ്രഭാഷണം ആഗോള പരിസ്ഥിതിദിനത്തിനു മുന്നോടിയായി ജൂണ്‍ നാലിന് നടക്കും. പ്രശസ്ത ആര്‍ക്കിടെക്റ്റ് ഡോ. ബെന്നി കുര്യാക്കോസാണ് പ്രഭാഷണം നടത്തുക.

city exchange

ലാറി ബേക്കറുടെ ശിഷ്യനും ആര്‍ക്കിടെക്ചറല്‍, കണ്‍സര്‍വേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ബെന്നി കുര്യാക്കോസ് ആന്‍ഡ് അസോസിയേറ്റ്സിന്റെ അമരക്കാരനുമായ ഡോ. ബെന്നി കുര്യാക്കോസ് 2001, 2012 വര്‍ഷങ്ങളിലെ ഔട്ട്സൈഡ് ഡിസൈനര്‍ ഓഫ് ദി ഇയര്‍, സെലിബ്രേഷന്‍ ഓഫ് ആര്‍ക്കിടെക്ചര്‍ അവാര്‍ഡുകളുടെ ജേതാവാണ്. വൈകിട്ട് അഞ്ചരയ്ക്ക് വൈറ്റില കണ്ണാടിക്കാട് എന്‍ എച്ച് ബൈപ്പാസിലുള്ള ട്രിബ്യൂട്ട് റോയലിലാണ് പരിപാടി.

Share This Article
Leave a Comment
error: Content is protected !!