
അങ്കമാലി: അങ്കമാലി മുതല്‍ കുണ്ടന്നൂര്‍ വരെ പുതുതായി നിര്‍മിക്കാന്‍ ഉദ്ദേശിച്ചിരുന്ന
കൊച്ചി ബൈപ്പാസ് പദ്ധതി അങ്കമാലിയില്‍ നിന്ന് ആരംഭിച്ച അരൂരില്‍ എത്തിച്ചേരുന്ന രീതിയില്‍ 50 കിലോമീറ്റര്‍ ദൂരത്തില്‍ 70 മീറ്റര്‍ വീതിയില്‍ എട്ടുവരിയായി ആദ്യഘട്ടത്തിലും പിന്നീട് പത്തു വരിയായും വികസിപ്പിക്കുന്ന രീതിയില്‍ നിര്‍മ്മിക്കുന്നതിന് കേന്ദ്ര അനുമതി ലഭിച്ചതായി
ബെന്നി ബഹനാന്‍ എം പി അറിയിച്ചു.

പുതിയ ദേശീയപാത നിര്‍മ്മാണത്തിന് 3 എഫ് നോട്ടിഫിക്കേഷന്‍ ഉടന്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കും.

അങ്കമാലി- കുണ്ടന്നൂര്‍ ബൈപ്പാസ് പദ്ധതി സ്ഥലം ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ മുന്‍ സര്‍ക്കാര്‍ വൈകിപ്പിച്ചതിനെ തുടര്‍ന്നാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചത്. ഇതിനിടയില്‍ ട്രാഫിക് സര്‍വ്വേ റിപ്പോര്‍ട്ട് കാലഹരണപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പുനര്‍വിജ്ഞാപനത്തിനു മുന്നോടിയായി പുതിയ ട്രാഫിക് സര്‍വ്വേ പൂര്‍ത്തീകരിച്ചിരുന്നു.
അഞ്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് നടത്തിയ ട്രാഫിക് സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് ആറുവരിപാത നിര്‍മാണത്തിന് പ്രാഥമിക നടപടികള്‍ ആരംഭിച്ചത്. പുതിയ ട്രാഫിക് സര്‍വ്വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 70 മീറ്റര്‍ വീതിയില്‍ ആദ്യഘട്ടത്തില്‍ എട്ടുവരിയായും പിന്നീട് പത്തുവരിയായി വികസിപ്പിക്കാവുന്ന രീതിയില്‍ 50 കിലോമീറ്റര്‍ ദൂരത്തില്‍ അങ്കമാലി അരൂര്‍- കൊച്ചി ബൈപ്പാസ് റോഡ് യാഥാര്‍ഥ്യമാവുക.
സംസ്ഥാനത്തിന്റെ വികസനത്തിന് ഏറ്റവും അനിവാര്യമായ പദ്ധതിയാണ് എന്ന പ്രാധാന്യം കൊണ്ടാണ് എം പിയുടെ നിരന്തരശ്രമം ഈ പദ്ധതി വീണ്ടും യാഥാര്‍ഥ്യമാക്കുന്നതിന് വഴി തെളിയിച്ചത്.
അങ്കമാലിയില്‍ നിന്ന് ആരംഭിക്കുന്ന പുതിയ ബൈപ്പാസ് സംസ്ഥാനത്തെ രൂക്ഷമായ ഗതാഗത പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കുന്നതിന് അനിവാര്യമാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ ഈ പദ്ധതിക്ക് പുനര്‍ അനുമതി നല്‍കണമെന്ന് എം പി നിരന്തരം കേന്ദ്ര ഗതാഗത മന്ത്രിയുമായും ഗതാഗത സെക്രട്ടറിയോടും ആവശ്യപ്പെട്ടിരുന്നു. പാര്‍ലമെന്റിലും ഈ വിഷയം പലതവണ ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേന്ദ്ര അനുമതി യാഥാര്‍ഥ്യമായത്.

