നിയന്ത്രണ മേഖലകളില്‍ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തി

Web Desk
1 Min Read

കോഴിക്കോട്: നിപയുമായി ബന്ധപ്പെട്ട് എത്തിയ കേന്ദ്രസംഘം മുക്കം മുനിസിപ്പാലിറ്റിയിലെ കണ്ടയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച രണ്ട് ഡിവിഷനുകളിലെ വീടുകളില്‍ സന്ദര്‍ശനം നടത്തി.
കേന്ദ്ര സംഘ മേധാവികളുടെ നേതൃത്വത്തില്‍ മുന്‍സിപ്പല്‍ ഹാളില്‍യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കണ്ടയ്ന്‍മെന്റ് സോണ്‍ പ്രദേശത്ത് നിയന്ത്രണങ്ങള്‍ 21 ദിവസം വരെ നിലനില്‍ക്കുമെന്ന് സംഘം അറിയിച്ചു.

city exchange


കണ്ടയ്ന്‍മെന്റ് പ്രദേശത്തെ 1800 വീടുകളിലും ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സര്‍വ്വേ പൂര്‍ത്തികരിച്ചു കഴിഞ്ഞു. യോഗത്തില്‍ കേന്ദ്ര സംഘാംഗങ്ങളായ ഡോ. രവീന്ദ്രന്‍, ഡോ. രഘു, അഡീഷണല്‍ ഡയറക്ടര്‍ കേരള ഡി എം ഒ പിയൂഷ് നമ്പൂതിരി, നഗരസഭാ ചെയര്‍മാന്‍ പി ടി ബാബു, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രജിതാ പ്രദീപ്, എച്ച് ഐമാരായ ശ്രീജിത്ത്, അജിത് കുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അബ്ദുല്ല കെ പി തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!