വര്‍മ്മ ഹോംസിന് മുഖ്യമന്ത്രിയുടെ എക്സലന്‍സ് അവാര്‍ഡ്

Web Desk
1 Min Read

തിരുവനന്തപുരം: കേരളത്തില്‍ മികച്ച തൊഴില്‍ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്ന സ്ഥാപനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ എക്സലന്‍സ് അവാര്‍ഡ് കരസ്ഥമാക്കി മുന്‍നിര ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ് നിര്‍മ്മാതാക്കളായ വര്‍മ്മ ഹോംസ്.

city exchange

കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ തൊഴിലാളി ക്ഷേമം മുന്‍നിര്‍ത്തിയുള്ള 2023-ലെ മുഖ്യമന്ത്രിയുടെ എക്സലന്‍സ് അവാര്‍ഡ് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ തൊഴില്‍- പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയില്‍ നിന്നും വര്‍മ്മ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ ഏറ്റുവാങ്ങി. തൊഴില്‍- നൈപുണ്യ വകുപ്പ് സെക്രട്ടറി അജിത് കുമാര്‍, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (എന്‍ഫോഴ്സ്മെന്റ്) കെ എം സുനില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

തൊഴിലാളികള്‍ക്ക് സൗഹൃദപരമായ അന്തരീക്ഷത്തില്‍ ജോലി ചെയ്യാനും വളര്‍ച്ച കൈവരിക്കാനും അനുയോജ്യമായ സൗകര്യങ്ങള്‍ ഒരുക്കിയാണ് വര്‍മ്മ ഹോംസ് ഈ സുപ്രധാന നേട്ടം കൈവരിച്ചത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!