മാസ് ലുക്കില്‍ ചിരഞ്ജീവി; ‘മെഗാ 154’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

Web Desk
1 Min Read

ഹൈദരബാദ്: പ്രശസ്ത സംവിധായകന്‍ ബോബിയുടെ (കെ എസ് രവീന്ദ്ര) പുതിയ ചിത്രം ‘മെഗാ 154’ല്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവി നായകനാവുന്നു. മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ 154-ാമത് ചിത്രമാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ താരത്തിന്റെ ജന്മദിനത്തില്‍ പുറത്തിറക്കി. പോസ്റ്റര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

city exchange


മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ രവിശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കടലിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥയെന്ന് സൂചിപ്പിക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്.


ഒരു വഞ്ചിയില്‍ നങ്കൂരവുമായി ബീഡിയും വലിച്ച് ലുങ്കിയില്‍ ഒരു കൂട്ടം ആളുകള്‍ക്കിടയില്‍ നില്‍ക്കുന്ന ചിരഞ്ജീവിയാണ് പോസ്റ്ററില്‍. താരത്തിന്റെ പ്രിയപ്പെട്ട ദൈവമായ ഹനുമാന്റെ ചിത്രം ആലേഖനം ചെയ്ത പതാകയും ഉണ്ട്. സൂര്യന്‍ ഉദിക്കാന്‍ പോകുന്നതിനാല്‍ ചിരഞ്ജീവിയെ ഉദയ സൂര്യനായി കാണിക്കുന്ന തരത്തിലാണ് പോസ്റ്ററിലുള്ളത്.

- Advertisement -
Ad image


ചിരഞ്ജീവിയുടെ കടുത്ത ആരാധകനായ സംവിയകന്‍ ബോബി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ജി കെ മോഹനാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്. ദേവി ശ്രീ പ്രസാദിന്റേതാണ് സംഗീതം. പി ആര്‍ ഒ- വംശി-ശേഖര്‍, പി ശിവപ്രസാദ്, വൈശാഖ് സി വടക്കേവീട്.

Share This Article
Leave a Comment
error: Content is protected !!