കൊച്ചി- ലണ്ടന്‍ വിമാനം ഇന്ന് പറക്കും

Web Desk
0 Min Read

കൊച്ചി: യന്ത്രത്തകരാറിനെ തുടര്‍ന്ന് റദ്ദാക്കിയ കൊച്ചി- ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനം ഇന്ന് പുറപ്പെടും. ഞായറാഴ്ച ഉച്ചയ്ക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് ഇന്നത്തേക്ക് പുന:ക്രമീകരിച്ചത്. ഇന്നലെ വിമാനം പുറപ്പെടാതിരുന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചിരുന്നു.
ഉച്ചയ്ക്ക് ഒന്നരയ്ക്ക് പറക്കേണ്ടിയിരുന്ന വിമാനം സാങ്കേതിക തകരാറുകളെ തുടര്‍ന്ന് വിമാനം വൈകുമെന്ന് യാത്രക്കാരെ പിന്നീട് അറിയിക്കുകയായിരുന്നു. എന്നാല്‍ സമയം വൈകിയിട്ടും ഔദ്യോഗികമായി വിവരം നല്കിയിട്ടില്ലെന്നാണ് യാത്രക്കാര്‍ പരാതിപ്പെട്ടത്.
160ലേറെ യാത്രക്കാരാണ് വിമാനത്തില്‍ പോകാന്‍ ഉണ്ടായിരുന്നത്. യാത്ര റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു.
എയര്‍ ഇന്ത്യയുടെ മുംബൈയില്‍ നിന്നുള്ള സംഘം പരിശോധന നടത്തിയാണ് തകരാര്‍ പരിഹരിച്ചത്.

city exchange
Share This Article
Leave a Comment
error: Content is protected !!