വയനാട് ദുരന്ത ബാധിതരെ സഹായിക്കാന്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹം 50 ലക്ഷം രൂപ കൈമാറി

Web Desk
1 Min Read

ദോഹ: 2024ല്‍ വയനാട്ടിലെ ചൂരല്‍ മല ദുരന്തത്തില്‍ ഇരയായവരെ സഹായിക്കാന്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹം 50 ലക്ഷം രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.

city exchange

2024 ഓഗസ്റ്റ് 3ന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍, വിവിധ സാമൂഹിക പ്രതിനിധികള്‍, എംബസിയുടെ കീഴിലുള്ള ഐ സി സി, ഐ സി ബി എഫ്, ഐ എസ് സി, ഐ ബി പി സി തുടങ്ങിയ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. ഈ യോഗത്തില്‍ എടുത്ത കൂട്ടായ തീരുമാനമായാണ് സഹായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം നേതൃത്വം നല്‍കി. മറ്റു സംഘടനകളുടെ സഹകരണത്തോടെയാണ് വയനാട് റിലീഫ് കമ്മിറ്റി രൂപീകരിച്ചത്. ഖത്തറിലുടനീളം നിന്നുള്ള ഇന്ത്യന്‍ പ്രവാസികള്‍ ഈ കൂട്ടായ്മയില്‍ സഹകരിച്ചു.

സമൂഹിക സഹായ പ്രചാരണത്തിലൂടെ ശേഖരിച്ച 50 ലക്ഷം രൂപ 2025 ജൂലൈ 27-ന് ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ ബി പി സി പ്രസിഡന്റ് താഹ മുഹമ്മദ്, നോര്‍ക്ക ഡയറക്ടര്‍ സി വി റപ്പായി എന്നിവര്‍ തിരുവനന്തപുരം ക്ലിഫ് ഹൗസില്‍ നടന്ന ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് ഔദ്യോഗികമായി കൈമാറി.

- Advertisement -
Ad image

ഈ സദ്ഉദ്യമത്തില്‍ ഒപ്പം നിന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദിയും നാട്ടിലെ ദുരിതകാലങ്ങളില്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹം എന്നും കൈകോര്‍ക്കുന്നതിന്റെ തെളിവാണ് ഇതെന്നും ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!