ചിത്താരി ഹംസ ഉസ്താദ് അനുസ്മരണം ഗള്‍ഫ് എലൈറ്റ് കോണ്‍ഫറന്‍സ് ഇന്ന്

Web Desk
1 Min Read

പ്രഗല്ഭ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും പ്രമുഖ മത ഭൗതിക കലാലയമായ തളിപ്പറമ്പ അല്‍ മഖര്‍ സ്ഥാപനങ്ങളുടെ മുഖ്യശില്പിയുമായ കന്‍സുല്‍ ഉലമ ചിത്താരി ഹംസ മുസ്ലിയാര്‍ മൂന്നാം ആണ്ടു അനുസ്മരണത്തോടനുബന്ധിച്ചു നടക്കുന്ന എലൈറ്റ് കോണ്‍ഫറന്‍സ് ഗള്‍ഫ് 2021 ഓണ്‍ലൈന്‍ സമ്മേളനം ഇന്ന് വൈകിട്ട് ഖത്തര്‍ സമയം ആറരയ്ക്ക് നടക്കും.

city exchange

ഐ സി എഫ് ജി സി സി പ്രസിഡന്റ് സയ്യിദ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് തുറാബ്തങ്ങള്‍, പട്ടുവം അബുബക്കര്‍ മുസ്ലിയാര്‍, മുസ്തഫ ദാരിമി കാടങ്കോട്, വിവിധ ഗള്‍ഫ് രാജ്യങ്ങളെ പ്രധിനിധീകച്ചു ശൈഖ് ഖലീല്‍ ഇബ്രാഹിം കന്ദിരി (കുവൈത്ത്), അഹ്മദ് ഖലഫ് അല്‍ മഹ്‌ലവി (ഒമാന്‍), ഫ്‌ലോറ ഹസന്‍ ഹാജി (യു എ ഇ), ഡോ. ഷബീര്‍ അബ്ദുല്‍ കരീം (ഹമദ് ഹോസ്പിറ്റല്‍ ഖത്തര്‍), അബ്ദുന്നാസര്‍ ലുലു (ബഹ്റൈന്‍), പ്രവാസി സമ്മാന്‍ അവാര്‍ഡ് ജേതാവ് ശിഹാബ് കൊട്ടുകാട് (സൗദി അറേബ്യ), മുഹമ്മദ് മദനി (എ ബി സി ഇന്റര്‍നാഷണല്‍ ഗ്രുപ്പ്) തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും.

അഖിലേന്ത്യാ ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഖമറുല്‍ ഉലമ കാന്തപുരം എ പി അബുബക്കര്‍ മുസ്ലിയാര്‍ പരിപാടി ഉത്ഘാടനം ചെയ്യും. കേരള വഖഫ്, ഹജ്ജ് കായിക മന്ത്രി വി അബ്ദുറഹ്മാന്‍, തുറമുഖ വകുപ്പ് മന്ത്രി അഹ്മദ് ദേവര്‍കോവില്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരിക്കും.

- Advertisement -
Ad image


മീറ്റിംഗ് ഐ ഡി 830 30 30 4236, പാസ്‌വേര്‍ഡ് 777.

Share This Article
Leave a Comment
error: Content is protected !!