പൊതു വിദ്യാലയങ്ങളില്‍ ലൈബ്രേറിയന്‍ തസ്തികയില്ല: പുതിയ തലമുറയില്‍ വായന അന്യമാവുന്നു

Web Desk
2 Min Read

കൊല്ലം: മാറി മാറി വരുന്ന സര്‍ക്കാരുകള്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിക സൃഷ്ടിക്കാത്തത് പുതിയ തലമുറയെ വായനയില്‍ നിന്ന് അന്യമാക്കുന്നു. സര്‍ക്കാര്‍ , എയ്ഡഡ് സ്‌ക്കൂളുകളില്‍
ലൈബ്രേറിയന്‍ തസ്തികയില്‍ ജീവനക്കാരെ നിയമിക്കണെമെന്ന് നിരവധി
കോടതി വിധികള്‍ നിലവിലുണ്ട്. എന്നാല്‍ ഇതൊക്കെയുണ്ടായിട്ടും 21 വര്‍ഷമായിട്ടും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിയില്‍ നിയമനം നടത്താന്‍ സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല.

city exchange


രാജ്യത്ത് കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ മാത്രമാണ് ലൈബ്രേറിയന്‍ തസ്തികയില്‍ ജീവനക്കാരെ നിയമിക്കാത്തത്. മറ്റെല്ലാ സംസ്ഥാനങ്ങളിലും സ്‌കൂള്‍ തലങ്ങളില്‍ ലൈബ്രറിയും ലൈബ്രേറിയന്‍ തസ്തികയും നിലവിലുണ്ട്. മാത്രമല്ല കേരളത്തില്‍ തന്നെയുള്ള സി.ബി.എസ്.സി, ഐസി.എസ്.സി, കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ സ്‌കൂളുകള്‍ എന്നീ സ്‌കൂളുകളില്‍ മുഴുവന്‍ സമയ ലൈബ്രേറിയന്‍ തസ്തികയില്‍ ജീവനക്കാര്‍ ഉണ്ട്. കേരളത്തില്‍ സി.ബി.എസ്.സി, ഐസി.എസ്.സി സ്‌കൂളുകളുടെ അംഗീകാരം ലഭിക്കാന്‍ ലൈബ്രേറിയന്‍ തസ്തിക ആവശ്യവുമാണ്.
കേരളത്തിലെ എയ്ഡഡ് സ്‌കൂളുകളി ലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലേക്ക് അനധ്യാപക തസ്തികകളായ ക്ലാര്‍ക്ക്, ഫുള്‍ ടൈം മീനിയല്‍ , ലൈബ്രേറിയന്‍ തസ്തികളില്‍ നിയമനം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീകോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളിയ സാഹചര്യത്തില്‍ ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാതെ സര്‍ക്കാര്‍ മുമ്പോട്ട് പോവുകയാണ്. കേരളാ വിദ്യാഭ്യാസ ചട്ടം 32 അധ്യായത്തിലും , 2001 ല്‍ പൂര്‍ണ്ണമായും പ്രീഡിഗ്രി കോളെജില്‍ നിന്നും വേര്‍പെടുത്തി ഹയര്‍ സെക്കന്‍ഡറി യില്‍ ലയിപ്പിച്ചതോടെ 2001 ലെ സ്പെഷ്യല്‍ റൂള്‍സിലും ഹയര്‍ സെക്കന്ററി വിഭാഗത്തിലേക്ക് അനുവദിച്ച അനധ്യാപക തസ്തികകളില്‍ ക്ലാര്‍ക്ക്, എഫ് ടി എം , ലൈബ്രേറിയന്‍ തസ്തികള്‍ വേണമെന്ന് പറയുന്നുണ്ട്. നിരവധി കോടതി ഉത്തരവുകളും ഹയര്‍ സെക്കന്ററിക്ക് മാത്രമായി അനധ്യാപക തസ്തികകളായ ക്ലാര്‍ക്ക്, എഫ് ടി എം, ലൈബ്രേറിയന്‍ അനുവദിക്കണമെന്നുണ്ട്.


കെ.ഇ.ആര്‍ ചട്ടവും, നിരവധി കോടതി ഉത്തരവുകള്‍ ഉണ്ടായിട്ടും വര്‍ഷങ്ങളായി മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലേക്ക് അനധ്യാപക തസ്തികകളില്‍ ജീവനക്കാരെ നിയമിക്കാന്‍ തയ്യാറാകുന്നില്ല.


കേരളത്തില്‍ ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനത്തിന് ലക്ഷങ്ങള്‍ ചില വഴിക്കുന്ന സര്‍ക്കാര്‍ സ്‌കൂള്‍ കുട്ടികളുടെ വായനാ ശീലം വളര്‍ത്താന്‍ സ്‌കൂള്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോകാന്‍ ലൈബ്രേറിയന്‍ തസ്തികയില്‍ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ഉയരുകയാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!