റോഡില്‍ മര്യാദയുള്ളവരാക്കാന്‍ ‘ചോട്ട കോപ്’

Web Desk
1 Min Read

കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ റോഡ് സുരക്ഷാ അവബോധം സൃഷ്ടിക്കാന്‍ ‘ചോട്ട കോപ്’ പരിപാടിയുമായി യംഗ് ഇന്ത്യന്‍സ് കൊച്ചി ഘടകം. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ യുവ വിഭാഗമായ യംഗ് ഇന്ത്യന്‍സ് എരൂരിലെ ഭവന്‍സ് വിദ്യാമന്ദിറിലാണ് ‘ചോട്ട കോപ’് പരിപാടിക്ക് തുടക്കമിട്ടിരിക്കുന്നത്.

city exchange

നല്ല ഡ്രൈവര്‍മാരെയും ഉത്തരവാദിത്ത ബോധത്തോടെ റോഡ് ഉപയോഗിക്കുന്നവരെയും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ ട്രാഫിക് നിയമങ്ങളും റോഡ് സുരക്ഷാ ചട്ടങ്ങളും കുട്ടികളെ പരിചയപ്പെടുത്തും. സ്വന്തം മാതാപിതാക്കളുടെ ഡ്രൈവിംഗ് ശീലങ്ങള്‍ നിരീക്ഷിച്ച് കുട്ടികളെ കൊണ്ട് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുന്നതടക്കമുള്ള ആക്ടിവിറ്റികളുമുണ്ട്. മാതാപിതാക്കളുടെ ഡ്രൈവിംഗ് വൈദഗ്ധ്യം കുട്ടികള്‍ക്ക് മനസ്സിലാക്കാനും റോഡ് സുരക്ഷയെ സംബന്ധിച്ച ഉത്തരവാദിത്ത ബോധം അവരില്‍ വളര്‍ത്താനും ഇത് ഉപകരിക്കും.

ഭാവിയില്‍ റോഡ് ഗതാഗതവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരാനിടയുള്ള വെല്ലുവിളികളെ അതിജീവിക്കാന്‍ ഇത്തരം പരിശീലന പരിപാടി കുട്ടികളെ പ്രാപ്തരാക്കുമെന്നാണ് യംഗ് ഇന്ത്യന്‍സിന്റെ റോഡ് സുരക്ഷാ വിഭാഗത്തിന്റെ പ്രതീക്ഷ. രണ്ട് സെഷനുകളിലായി നടന്ന പരിപാടിയില്‍ 1200ഓളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുകയും ചര്‍ച്ചകളില്‍ ആവേശത്തോടെ ഇടപെടുകയും ചെയ്തു.

- Advertisement -
Ad image

റോഡപകടങ്ങളുടെ എണ്ണം വന്‍തോതില്‍ കൂടിവരുന്നതിന്റെ പശ്ചാത്തലത്തില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എഡ്യുക്കേഷന്‍ ആറുമുതല്‍ പത്തുവരെ ക്ലാസുകളില്‍ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!