

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം തിങ്കളാഴ്ച്ച രാവിലെ 11 മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. തല്‍സമയം ഹെല്‍ത്ത് സെന്റില്‍ നടക്കുന്ന ചടങ്ങില്‍ അന്‍വര്‍ സാദത്ത് എം എല്‍ എ നാട മുറിക്കും.

കുടുംബാരോഗ്യ കേന്ദ്രമാക്കുന്നതോടെ ഹെല്‍ത്ത് സെന്ററിന്റെ സൗകര്യങ്ങള്‍ വര്‍ധിക്കും. കൂടുതല്‍ ഡോക്ടറുമാരുടെ സേവനവും ഒ പി സമയവും വര്‍ധിക്കും. ലാമ്പ് സൗകര്യം ഒരുക്കും. കൂടുതല്‍ ജീവനക്കാരുടെ സേവനവും സെന്ററിന്‍ ഉണ്ടാകുമെന്നും പ്രസിഡന്റ് രാജി സന്തോഷും വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷീല ജോസ്, മുഹമ്മദ് ഷഫീക്ക് എന്നിവര്‍ അറിയിച്ചു.

അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷനാകുന്ന ചടങ്ങില്‍ ബെന്നി ബെഹനാന്‍ എം പി മുഖ്യാതിഥി ആണ്. പഞ്ചായത്ത് പ്രസിഡന്റ് സ്വാഗതവും വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ അലി, വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, ഡി എം ഒ ഡോ. ശ്രീദേവി എന്നിവര്‍ വിശിഷ്ടാതിഥികളും ആണ്. ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് ജനപ്രതിനിധികളും വിവിധ സാമൂഹിക രാഷ്ട്രീയ നേതാക്കളും ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും.
34 ലക്ഷം രൂപ മുടക്കിയാണ് ചൂര്‍ണ്ണിക്കര പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നത്.
ആര്‍ദ്രം മിഷന്റെ ഭാഗമായി ആരോഗ്യ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തിയാണ് അവയെ ജനസൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റുന്നത്. സംസ്ഥാനത്ത് ചൂര്‍ണ്ണിക്കര ഉള്‍പ്പെടെ പുതുതായി 50 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി തിങ്കളാഴ്ച്ച ഉയര്‍ത്തുന്നതിന്റെ ഉല്‍ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും.
മാനസികാരോഗ്യ ക്ലിനിക്ക്, ശ്വാസ്, ആശ്വാസ് ക്ലിനിക്ക്, ജീവിതശൈലി രോഗനിയന്ത്രണ ക്ലിനിക്ക്, ഗര്‍ഭിണി പരിരക്ഷ ക്ലിനിക്ക്, പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍, ആധുനിക ലാബ് സൗകര്യം എന്നിവ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന സേവനങ്ങളാണ്.

