കോണ്‍ഗ്രസ് ചക്രസ്തംഭന സമരം 11ന്

Web Desk
1 Min Read

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കാത്ത സാഹചര്യത്തില്‍ 11ന് കോണ്‍ഗ്രസ് ചക്രസ്തംഭന സമരം നടത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. രാവിലെ 11 മുതല്‍ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിലാണ് സമരം. ഗതാഗതക്കുരുക്ക് ഇല്ലാതെ സമരം സംഘടിപ്പിക്കാന്‍ ശ്രമിക്കുമെന്ന് കെ സുധാകരന്‍ പറഞ്ഞു. കോവിഡ് സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. കേന്ദ്രം ചെയ്തതില്‍ തൃപ്തരല്ല. അധിക നികുതി വരുമാനം വേണ്ടെന്ന് വെക്കാന്‍ സര്‍ക്കാര്‍ തയാറാവണം. ജനങ്ങളുടെ കഴുത്തറുക്കുന്ന നയം പിന്‍വലിക്കണം. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നതാണ് സിപിഎം നിലപാട്. താത്വിക അവലോകനം നടത്തി സിപിഎം സ്വയം അപഹാസ്യരാകരുതെന്നും സുധാകരന്‍ പറഞ്ഞു.

city exchange
Share This Article
Leave a Comment
error: Content is protected !!