
ജിദ്ദ: സൗദിയില്‍ കോവിഡിനെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം അടച്ചിട്ട സ്‌കൂളുകള്‍ ആഗസ്റ്റ് 29 ഞായറാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. സൗദിയിലെപൊതുവിദ്യാഭ്യാസ മേഖലയിലെ ഇന്റര്‍ മീഡിയറ്റ്, സെക്കന്‍ഡറി സ്‌കൂളുകളിലെ അധ്യാപകര്‍ കഴിഞ്ഞ ദിവസം മുതല്‍ സ്‌കൂളുകളില്‍ എത്തി തുടങ്ങി. ഞായറാഴ്ച മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ പോകുന്നതിന്റെ മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനാണ് അധ്യാപകര്‍ സ്‌കൂളുകളിലെത്തിയത്. ഓഗസ്റ്റ് 22 ഞായറാഴ്ച മുതല്‍ അധ്യാപകര്‍ സ്‌കൂളുകളില്‍ ഹാജരാകണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.

