
ആലുവ: ലോക ഹൃദയദിനത്തിന്റെ ഭാഗമായി കീഴ്മാട് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിറ്റി ഹാളില്‍ സി പി ആര്‍ പരിശീലനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജു മത്തായി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ആരോഗ്യം സ്ഥിരം സമിതി ചെയര്‍മാന്‍ കെ ബി അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. മീര സെല്‍വരാജന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. വിവിധ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സാഹിദ അബ്ദുല്‍ സലാം, സലാം ആയത്ത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ്, സി കെ ജയന്‍ എന്നിവര്‍ പ്രസംഗിച്ചു. ലൈബ്രറി പ്രവര്‍ത്തകര്‍, റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, അധ്യാപക പ്രതിനിധികള്‍ എന്നിവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.
