ക്യുബെത്തോണ്‍ ഹാക്കത്തോണിന് എന്‍ട്രികള്‍ ക്ഷണിച്ചു; വിജയികള്‍ക്ക് ഒരു ലക്ഷം രൂപ ക്യാഷ് അവാര്‍ഡും 10 ലക്ഷം രൂപയുടെ സീഡ് ഫണ്ടിംഗും

Web Desk
1 Min Read

കൊച്ചി: കേരളത്തില്‍ നിന്നുള്ള ഏറ്റവും വലിയ വിദ്യാര്‍ഥി ഹാക്കത്തോണായ ക്യുബെത്തോണിന്റെ രണ്ടാമതു പതിപ്പിന് എന്‍ട്രികള്‍ ക്ഷണിച്ചു. ഒന്നര ദശകത്തിലേറെയായി രംഗത്തുള്ള ഐടി കമ്പനിയായ ക്യുബെറ്റാണ് സംഘാടകര്‍.

city exchange

ഐടി കമ്പനികളുടെ വാണിജ്യ സംഘടനായ നാസ്സ്‌കോമുമായി സഹകരിച്ചാണ് ഈ വര്‍ഷത്തെ മത്സരം. ഇന്ത്യയിലെവിടെയമുള്ള എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഐടി അനുബന്ധ കോഴ്‌സുകളില്‍ പഠിക്കുന്ന ഡിഗ്രി, പിജി വിദ്യാര്‍ഥികള്‍ക്ക് മൂന്നു മുതല്‍ അഞ്ചു വരെ അംഗങ്ങളുള്ള ടീമുകളായി പങ്കെടുക്കാം.

കോളേജും ബിസിനസും തമ്മിലുള്ള വിടവ് നികത്തല്‍ (ബ്രിഡ്ജിംഗ് ദി ഗ്യാപ് ഫ്രം കോളേജ് റ്റു ബിസിനസ്) ആണ് ഇത്തവണത്തെ ഇതിവൃത്തം. വിജയികള്‍ക്ക് ഒരു ലക്ഷം രൂപ ക്യാഷ് അവാര്‍ഡും 10 ലക്ഷം രൂപയുടെ സീഡ് ഫണ്ടിംഗും സമ്മാനമായി ലഭിക്കും. സീഡ് ഫണ്ടിംഗിന് തെരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങള്‍ സ്റ്റാര്‍ട്ടപ്പ് രൂപീകരണത്തിനും പരിഗണിക്കും. ഇന്‍കുേബറ്റര്‍മാര്‍, മെന്റര്‍മാര്‍ എന്നിവരുടെ മാര്‍ഗദര്‍ശനവും ലഭ്യമാക്കും.

അപേക്ഷിക്കാനുള്ള അവസാന തിയ്യതി 2023 ജൂലൈ 10. ആദ്യഘട്ടത്തില്‍ നിന്ന് ജൂലൈ 14ന് 10 ടീമുകളെ ഷോര്‍ട്ട്‌ലിസ്റ്റു ചെയ്യും. ജൂലൈ 29ന് ലൈവ് കോഡിംഗ് സെഷന്‍ നടക്കും. ഓഗസ്റ്റ് ഒന്നിന് ആദ്യ അഞ്ചു ടീമുകളെ തെരഞ്ഞെടുക്കും. ഓഗസ്റ്റ് അഞ്ചിനാണ് ഫൈനല്‍. അതേദിവസം തന്നെ വിജയികളെ പ്രഖ്യാപിക്കുമെന്നും അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നും സംഘാടകര്‍ അറിയിച്ചു.

- Advertisement -
Ad image

എഐയുടെ പിന്തുണയോടെയുള്ള വിദ്യാഭ്യാസം, പരിസ്ഥിതി വെല്ലുവിളികള്‍ക്കുള്ള സുസ്ഥിര പ്രതിവിധികള്‍, ഹെല്‍ത്ത് ടെക്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, നിത്യജീവിതത്തിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സാമൂഹ്യവിഷയങ്ങളിലെ സ്വാധീനം, ഡേറ്റാ സ്വകാര്യത, ട്രാവല്‍ ആന്‍ഡ് ടൂറിസം തുടങ്ങിയവയാണ് ടീമുകള്‍ക്ക് വിശാലമായ അര്‍ഥത്തില്‍ പരിഗണിക്കാവുന്ന ഇതിവൃത്തങ്ങളെന്നും സംഘാടകര്‍ അറിയിച്ചു. രജിസ്‌ട്രേഷന് https://cubethon.cubettech.com/register/

Share This Article
Leave a Comment
error: Content is protected !!