ഖത്തര്‍ ലോകകപ്പിന്റെ അംബാസഡറാകാന്‍ 200 മില്യന്‍ ഡോളര്‍ കരാറില്‍ ഡേവിഡ് ബെക്കാം

Web Desk
1 Min Read

ദോഹ: ഫിഫ 2022 ഖത്തര്‍ ലോകകപ്പിന്റെ അംബാസഡറാകാന്‍ ഡേവിഡ് ബെക്കാം 200 മില്യന്‍ ഡോളറിന്റെ കരാര്‍ ഒപ്പുവെച്ചതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍. പത്തുവര്‍ഷത്തെ കരാര്‍ പ്രകാരം 46കാരനായ ഇംഗ്ലണ്ട് മുന്‍ നായകന്‍ ഖത്തര്‍ ലോകകപ്പിന്റെ അംബാസഡറാകും.

city exchange

കൂടിക്കാഴ്ചകള്‍ക്കായി ഡേവിഡ് ബെക്കാം ദോഹയില്‍ ഒരാഴ്ച ചെലവഴിച്ചതായും ലോകകപ്പ് സ്റ്റേഡിയങ്ങള്‍ സന്ദര്‍ശിച്ചതായും ബ്രിട്ടീഷ് ദിനപത്രം സണ്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യം ഡേവിഡ് ബെക്കാമോ ഖത്തര്‍ അധികൃതരോ സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ, നിരവധി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പുരോഗതിയിലേക്കുള്ള ഖത്തറിന്റെ പ്രതിബദ്ധതിയില്‍ ഡേവിഡ് ബക്കാമിന് വിശ്വാസമുണ്ടെന്നും അറബ് ലോകത്ത് ആദ്യമായി നടക്കുന്ന ലോകകപ്പിന് കാര്യമായതും ഗുണപരവുമായ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നുമാണ് സ്രോതസ്സുകളില്‍ നിന്നും ലഭിക്കുന്ന വിവരം.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!