കുട്ടികളെ തട്ടിക്കൊണ്ടു പോയ പ്രതി പിടിയില്‍

Web Desk
1 Min Read

കോഴിക്കോട്: കുറ്റിച്ചിറയില്‍ നിന്നും പന്ത്രണ്ടും പത്തും എട്ടും വയസ്സുള്ള കുട്ടികളെ തട്ടിക്കൊണ്ടു പോയ പ്രതിയെ ടൗണ്‍ പോലീസ് പിടികൂടി. ചക്കുംകടവ് നായ് പാലം സ്വദേശി ജയേഷ് എന്ന ജബ്ബാറിനെയാണ് പിടികൂടിയത്.

city exchange

കഴിഞ്ഞ മാസം 26നായിരുന്നു കേസിനാസ്പദമായ സംഭവം. ട്യൂഷന്‍ ക്ലാസിലേക്ക് പോയ കുട്ടികളെ പ്രതി വളര്‍ത്തു മീനിനെ വാങ്ങി തരാം എന്ന് പറഞ്ഞു കുറ്റിച്ചിറയില്‍ നിന്നും ഗുജറാത്തി സ്ട്രീറ്റിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതില്‍ രണ്ടു കുട്ടികള്‍ ഗുജറാത്തി സ്ട്രീറ്റില്‍ നിന്നും ഓടിപ്പോവുകയും 10 വയസ്സുകാരനെ ഇയാള്‍ നിര്‍ത്തിയിട്ട ഗുഡ്‌സ് വണ്ടിയില്‍ കയറ്റി ഇരുത്തുകയുമായിരുന്നു. ഒരു കാര്‍ വരുമെന്നും അതില്‍ കയറി നമുക്ക് ബീച്ചിലൂടെ കറങ്ങാം എന്നും പറഞ്ഞേപ്പോള്‍കുട്ടി പേടിച്ച് ഗുഡ്‌സില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. അന്വേഷണത്തിനിടെ കുട്ടികളുടെ മൊഴിയില്‍ നിന്നും സി സി ടി വി പരിശോധനയിലൂടെയും പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് ചൊവ്വാഴ്ച രാത്രി മുഖദാറില്‍ വെച്ച് പിടികൂടുകയായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു. ടൗണ്‍ പോലീസ് സ്റ്റേഷനിലെ എസ് ഐമാരായ ഷൈജു സി, സുനില്‍കുമാര്‍, സീനിയര്‍ സി പി ഒമാരായ സജേഷ് കുമാര്‍, പ്രബീഷ്, ഷിജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!