

കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റീട്ടയ്ല്‍, ഫ്രാഞ്ചൈസ് സമിറ്റും അവാര്‍ഡ്ദാന ചടങ്ങും നവംബര്‍ 23ന് കൊച്ചിയില്‍ നടക്കും. ധനം ബിസിനസ് മാഗസിന്‍ സംഘടിപ്പിക്കുന്ന സമിറ്റില്‍ റീട്ടയ്ല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ബിജോ കുര്യന്‍ മുഖ്യാതിഥിയായിരിക്കും. നാച്വറല്‍സ് സലൂണ്‍ ആന്‍ഡ് സ്പാ സി ഇ ഒയും സഹസ്ഥാപകനുമായ സി കെ കുമരവേല്‍ മുഖ്യപ്രഭാഷണം നടത്തും.

രാവിലെ ഒന്‍പതര മുതല്‍ രാത്രി ഒന്‍പതര വരെ കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമിറ്റിലും അവാര്‍ഡ് നൈറ്റിലും 20ലേറെ വിദഗ്ധര്‍ പ്രഭാഷണം നടത്തും. റെട്ടയ്ല്‍ രംഗത്തെ വിവിധ വിഷയങ്ങളെ ആസ്പദമാക്കി മൂന്ന് പാനല്‍ ചര്‍ച്ചകളുമുണ്ടാകും.

ഫ്ളിപ്കാര്‍ട്ട് വൈസ് പ്രസിഡന്റ് (സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ആന്റ് ബ്രാന്‍ഡ് ആക്സിലേറ്റര്‍) ചാണക്യ ഗുപ്ത, കല്യാണ്‍ സില്‍ക്ക്സ് എം ഡി ടി എസ് പട്ടാഭിരാമന്‍, ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍, മണപ്പുറം ഫിനാന്‍സ് ചെയര്‍മാന്‍ വി പി നന്ദകുമാര്‍, വി സ്റ്റാര്‍ എം ഡി ഷീല കൊച്ചൗസേപ്പ്, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ ഷോപ്പിംഗ് മാള്‍സ് ഷിബു ഫിലിപ്സ്, റിലയന്‍സ് റീട്ടയ്ല്‍ മുന്‍ വൈസ് പ്രസിഡന്റ് അനില്‍കുമാര്‍, ബ്രാഹ്മിണ്‍സ് എം ഡി ശ്രീനാഥ് വിഷ്ണു, മഞ്ഞിലാസ് ഫുഡ് ചെയര്‍മാന്‍ വിനോദ് മഞ്ഞില, പാരഗണ്‍ ഗ്രൂപ്പ് ഓഫ് റെസ്റ്റോറന്റ്സ് എം ഡി സുമേഷ് ഗോവിന്ദ്, സെലിബ്രിറ്റി ഷെഫും ആര്‍ സി പി ഹോസ്പിറ്റാലിറ്റി സ്ഥാപകനുമായ ഷെഫ് സുരേഷ് പിള്ള, പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് എം ഡി പീറ്റര്‍ പോള്‍, മിലന്‍ ഡിസൈന്‍ സി ഇ ഒ ഷേര്‍ളി റെജിമോന്‍, സെഡാര്‍ റീട്ടയ്ല്‍ എം ഡി അലോക് തോമസ് പോള്‍, ഹീല്‍ സ്ഥാപകനും എം ഡിയുമായ രാഹുല്‍ മാമ്മന്‍, നാച്വറല്‍സ് സലൂണ്‍ ആന്‍ഡ് സ്പാ ഫ്രാഞ്ചൈസി ഡവലപ്മെന്റ് ആന്റ് ട്രെയ്നിംഗ് മേധാവി ഡോ. ചാക്കോച്ചന്‍ മത്തായി, സെല്ലര്‍ ആപ്പ് സഹസ്ഥാപകന്‍ ദിലീപ് വാമനന്‍, ആഡ്ടെക് സിസ്റ്റംസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എം ആര്‍ സുബ്രഹ്മണ്യന്‍ എന്നിവര്‍ സമിറ്റില്‍ പ്രഭാഷകരായെത്തും.
അവാര്‍ഡ് നിശയില്‍ റിലയന്‍സ് റീട്ടയ്ല്‍ വാല്യു ഫോര്‍മാറ്റ് സി ഇ ഒ ദാമോദര്‍ മാള്‍ മുഖ്യാതിഥിയായി സംബന്ധിക്കും. എസ് പി ജെയ്ന്‍ സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ മാനേജ്മെന്റ് അസോസിയേറ്റ് പ്രൊഫസറും ഫാമിലി ബിസിനസ് വിദഗ്ധനുമായ പ്രൊഫ. സമിഷ് ദലാല്‍ പ്രത്യേക പ്രഭാഷണം നടത്തും.
അവാര്‍ഡ് നിശയില്‍ ധനം റീട്ടയ്ലര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം പോത്തീസിന് സമ്മാനിക്കും. നാച്വറല്‍സ് സലൂണ്‍ ആന്‍ഡ് സ്പാ (ഫ്രാഞ്ചൈസി ബ്രാന്‍ഡ് ഓഫ് ദി ഇയര്‍), ഭീമ ജൂവല്‍റി (എക്സലന്‍സ് ഇന്‍ റീട്ടയ്ല്‍- ഗോള്‍ഡ് ആന്റ് ജൂവല്‍റി), പാരഗണ്‍ റെസ്റ്റോറന്റ് (എക്സലന്‍സ് ഇന്‍ റീട്ടയ്ല്‍- ഫുഡ്), എ ബി സി ഗ്രൂപ്പ് (എക്സലന്‍സ് ഇന്‍ റീട്ടയ്ല്‍- ബില്‍ഡിംഗ് മെറ്റീരിയല്‍), കേര (പി എസ് യു റീട്ടയ്ല്‍ ബ്രാന്‍ഡ് ഓഫ് ദി ഇയര്‍) എന്നിവരാണ് മറ്റ് പുരസ്‌കാര ജേതാക്കള്‍.

