പോലീസ് സ്‌റ്റോറിയുമായി ധ്യാന്‍ ശ്രീനിവാസന്റെ ‘വീകം’; ചിത്രീകരണം പൂര്‍ത്തിയായി

Web Desk
1 Min Read

കൊച്ചി: കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സാഗര്‍ ഹരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വീകം’ ചിത്രീകരണം പൂര്‍ത്തിയായി. കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം അബാം മൂവീസിന്റെ ബാനറില്‍ ഷീലു ഏബ്രഹാമാണ് നിര്‍മ്മിക്കുന്നത്. പ്രധാനമായും മെഡിക്കല്‍ കാമ്പസ് പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം.

city exchange

ധ്യാന്‍ ശ്രീനിവാസന്‍, ഷീലു ഏബ്രഹാം, ഡയാനാ ഹമീദ്, ഡെയിന്‍ ഡേവിഡ്, ദിനേഷ് പ്രഭാകര്‍, അജു വര്‍ഗീസ്, ജഗദീഷ്, ജി സുരേഷ്‌കുമാര്‍, മുത്തുമണി, ബേബി ശ്രേയ, സുന്ദരപാണ്ഡ്യന്‍, ഡോ. സുനീര്‍, സൂര്യ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും അഭിനയരംഗത്തുണ്ട്. ധനേഷ് രവീന്ദ്രനാണ് ഛായാഗ്രാഹകന്‍.

പശ്ചാത്തല സംഗീതം: വില്യം ഫ്രാന്‍സിസ്. എഡിറ്റിംഗ്: ഹരീഷ് മോഹന്‍, കലാസംവിധാനം: പ്രദീപ് എം വി, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, കോസ്റ്റ്യൂം ഡിസൈന്‍: അരുണ്‍ മനോഹര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സനു സജീവന്‍, അസോസസ്സിയേറ്റ് ഡയറക്ടേര്‍സ്: സംഗീത് ജോയ്, ബഷീര്‍ ഹുസൈന്‍, മുകേഷ് മുരളി. ഫിനാന്‍സ് കണ്‍ട്രോളര്‍: അമീര്‍ കൊച്ചിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിത്ത് പിരപ്പന്‍കോട്, ക്രിയേറ്റീവ് കോര്‍ഡിനേറ്റര്‍: മാര്‍ട്ടിന്‍ ജോര്‍ജ് ആറ്റവേലില്‍, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്: ബിജു അഗസ്റ്റിന്‍, പ്രൊഡക്ഷന്‍ മാനേജര്‍: സുനിഷ് വൈക്കം, പി ആര്‍ ഒ: പി ശിവപ്രസാദ്, ഫോട്ടോ: സന്തോഷ് പട്ടാമ്പി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!