ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിന്റെ ആദ്യ മലയാളം വെബ്‌സീരിസ് കേരള ക്രൈം ഫയല്‍സ് ഷിജു പാറയില്‍ വീട് നീണ്ടകര 23ന് സ്ട്രീമിംഗ്

Web Desk
1 Min Read

കൊച്ചി: ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിന്റെ ആദ്യ മലയാളം വെബ്‌സീരിസ് ‘കേരള ക്രൈം ഫയല്‍സ് ഷിജു പാറയില്‍ വീട് നീണ്ടകര’ ജൂണ്‍ 23ന് പ്രേക്ഷകര്‍ക്കു മുമ്പിലെത്തുന്നു. പുതുമയാര്‍ന്നതും നൂതനവുമായ കാഴ്ചാനുഭവം പ്രേക്ഷകര്‍ക്കു സമ്മാനിക്കുന്ന വെബ്‌സീരിസ് ക്രൈം ത്രില്ലറാണ്.

city exchange

ലാലും അജു വര്‍ഗ്ഗീസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അത്യന്തം ത്രില്ലിങായ കാഴ്ചാനുഭവം പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളില്‍ വെബ്‌സീരിസ് ലഭ്യമാകും.

ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ രാഹുല്‍ റിജി നായര്‍ നിര്‍മിച്ച് യുവ സംവിധായകന്‍ അഹമ്മദ് കബീര്‍ സംവിധാനം നിര്‍വഹിച്ച കേരള ക്രൈം ഫയല്‍സ് ഷിജു പാറയില്‍ വീട് നീണ്ടകരയുടെ തിരക്കഥാകൃത്ത് ആഷിഖ് ഐമറാണ്. ജിതിന്‍ സ്റ്റാനിസ്ലോസ് ഛായാഗ്രഹണവും ഹിഷാം അബ്ദുല്‍ വഹാബ് സംഗീതവും മഹേഷ് ഭുവനചന്ദ്രന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!