

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് 22- 23 വാര്‍ഷിക പദ്ധതിയില്‍ തുക വെച്ചു നടപ്പിലാക്കിയ പഞ്ചായത്ത് ബഡ്‌സ് സ്‌പെഷ്യല്‍ സ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂണിഫോം വിതരണം നടത്തി. ബഡ്‌സ് സ്‌കൂളില്‍ നടന്ന വിതരണ പരിപാടി ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് സ്‌പെഷ്യല്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിനി ടീച്ചര്‍ക്ക് വിദ്യാര്‍ഥികള്‍ക്കുള്ള യൂണിഫോം നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.

ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് കെ എസ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല ജോസ്, അംഗങ്ങളായ പി എസ് യൂസഫ്, രമണന്‍ ചേലാക്കുന്ന്, ലൈല അബ്ദുല്‍ ഖാദര്‍, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ റംല താജുദ്ദീന്‍, ബഡ്‌സ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിനി ടീച്ചര്‍, വാര്‍ഡ് ജാഗ്രത സമിതി അംഗം സുനീര്‍ എം എച്ച് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. രണ്ടു ജോഡി യൂണിഫോം വെച്ച് ബഡ്‌സ് സ്‌കൂളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കുമായി വിതരണം നടത്തി.
