
കൊച്ചി: ഫഹദ് ഫാസിലിനെ നായകനാക്കി എസ് എസ് രാജമൗലി അവതരിപ്പിക്കുന്ന ഫാന്റസി ചിത്രം ‘ഡോണ്ട് ട്രബിള് ദി ട്രബിള്’ ആദ്യ ദിനം തന്നെ കുട്ടികളുടെയും കുടുംബങ്ങളുടെയും പ്രിയ ചിത്രമായി മാറി. കുട്ടികളുമായി തിയേറ്ററുകളിലെത്തുന്ന മാതാപിതാക്കള്ക്ക് ഒരുപോലെ ആസ്വദിക്കാവുന്ന രസകരമായ മുഹൂര്ത്തങ്ങളും ഫാന്റസിയുടെ വിസ്മയക്കാഴ്ചകളും സമ്മാനിക്കുന്ന ചിത്രത്തിന് കേരളത്തില് മികച്ച ബുക്കിങ്ങും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമാണ് ആദ്യ ദിനം ലഭിച്ചത്.

ഫഹദ് ഫാസില് തന്റെ അഭിമുഖങ്ങളില് സൂചിപ്പിച്ചതുപോലെ, ‘മൈ ഡിയര് കുട്ടിച്ചാത്തന്’, ‘അഞ്ജലി’, ‘എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്’ തുടങ്ങിയ ചിത്രങ്ങള് പ്രേക്ഷകര്ക്ക് സമ്മാനിച്ച വിസ്മയാനുഭവങ്ങളില് നിന്ന് വ്യത്യസ്തമായി, മറ്റൊരു ജോണറിലൂടെ കുട്ടികളെയും മനസ്സില് ഇന്നും കുട്ടിത്തം സൂക്ഷിക്കുന്ന മുതിര്ന്നവരെയും ഒരുപോലെ ആകര്ഷിക്കുന്ന ചിത്രമാണ് ‘ഡോണ്ട് ട്രബിള് ദി ട്രബിള്’.

കുട്ടികള്ക്കും കുടുംബങ്ങള്ക്കും ഒരുമിച്ചിരുന്ന് ആസ്വദിക്കാവുന്ന മനോഹരമായ സിനിമാനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്. ആദ്യ ദിനത്തിലെ പ്രേക്ഷക പ്രതികരണങ്ങളും മികച്ച ബുക്കിങ്ങും ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ചിത്രത്തിന് കുടുംബ പ്രേക്ഷകര്ക്കിടയില് ലഭിക്കുന്ന സ്വീകാര്യതയുടെ സൂചനകളാണ്. റിലീസ് ദിനം തന്നെ കുട്ടികളുടെയും കുടുംബങ്ങളുടെയും പ്രിയ ചിത്രമായി മാറിയിരിക്കുകയാണ് ‘ഡോണ്ട് ട്രബിള് ദി ട്രബിള്’.
നവാഗതനായ ശശാങ്ക് യെലേട്ടിയാണ് ചിത്രത്തിന്റെ സംവിധാനം നിര്വഹിക്കുന്നത്. ആര്ക്ക മീഡിയ വര്ക്ക്സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളുടെ കീഴില് ഷോബു യാര്ലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ് എസ് കാര്ത്തികേയ എന്നിവരാണ് ചിത്രത്തിന്റെ നിര്മ്മാതാക്കള്. ഭാവന റിലീസാണ് ‘ഡോണ്ട് ട്രബിള് ദി ട്രബിള്’ കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്.
ഫഹദ് ഫാസില് തന്റെ പതിവ് അഭിനയശൈലിയില്നിന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് ചിത്രത്തില് അവതരിപ്പിക്കുന്നത്. ബാലതാരമായ സാറയുടെ പ്രകടനവും ചിത്രത്തിന്റെ പ്രധാന ആകര്ഷണങ്ങളിലൊന്ന്. മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസായത്. കാലഭൈരവയാണ് ചിത്രത്തിന് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത്. എസ് എസ് കാഞ്ചിയാണ് സ്ക്രിപ്റ്റ് ഡെവലപ്മെന്റ് നിര്വഹിച്ചിരിക്കുന്നത്. ഹംസ അലിയാണ് കോ-റൈറ്റര്. ബാലാജി സുബ്രഹ്മണ്യം ഛായാഗ്രഹണവും പ്രവീണ് ആന്റണി എഡിറ്റിംഗും നിര്വഹിക്കുന്നു. സുധന് കൊറിയോഗ്രഫിയും രാമ രാജമൗലി കോസ്റ്റ്യൂം ഡിസൈനും സ്റ്റൈലിംഗും നിര്വഹിക്കുന്നു. എസ് എസ് ശശാങ്ക് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും ഡി സതീഷ് കുമാര് പ്രൊഡക്ഷന് എക്സിക്യൂട്ടീവായും രാഹുല് ഷാലി ലൈന് പ്രൊഡ്യൂസറായും ഡി യോഗാനന്ദ് പ്രൊഡക്ഷന് കണ്ട്രോളറായും പ്രവര്ത്തിക്കുന്നു. പി ആര് ഓ: പ്രതീഷ് ശേഖര്.

